തൈമൂർ പാവയുമായി സാറ അലി ഖാൻ; ചിത്രങ്ങൾ കാണാം..

November 28, 2018

സാമൂഹ്യമാധ്യമങ്ങളില്‍ എന്നും താരമാണ് സെയ്ഫ് അലി ഖാന്‍ കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍. വാര്‍ത്തകളില്‍ പലപ്പോഴും ഇടംപിടിക്കാറുണ്ട് കുഞ്ഞുതൈമൂര്‍. ഈ കുട്ടിത്താരം കഴിഞ്ഞ ദിവസം വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു..

തൈമൂറിന്റെ രൂപസാദൃശ്യത്തിലുള്ള പാവയെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തൈമൂര്‍ പാവയെന്ന് പേരിട്ടിരിക്കുന്ന ഈ പാവയ്ക്ക് കുഞ്ഞുതൈമൂറുമായി നല്ല രൂപസാദൃശ്യമുണ്ട്. നിരവധി പേരാണ് തൈമൂര്‍ പാവയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.

ഇപ്പോൾ പല വേദികളിലും സമ്മാനങ്ങളായും തൈമൂർ പാവകളാണ് പ്രത്യക്ഷപെടുന്നത്. കഴിഞ്ഞ ദിവസം കേദാർനാഥ്‌ എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി സി ടിവിയിലെ ഒരു റിയാലിറ്റി ഷോയിലെത്തിയ സാറ ആലിയ ഖാന്റെ കയ്യിലെ തൈമൂർ പാവയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

സാറയ്ക്ക് അവതാരകർ നൽകിയ സമ്മാനമായിരുന്നു തൈമൂർ പാവ.പാവക്കുട്ടിയെ കെട്ടിപിടിച്ചാണ് സാറ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Read also: ‘താരപുത്രനല്ല ഇവൻ വീരപുത്രൻ’

നിര്‍മ്മാതാവായ അശ്വിനി യാര്‍ദ്ദിയാണ് തൈമൂര്‍ പാവയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. കേരളത്തിലെ ഒരു ടോയ് ഷോപ്പില്‍ നിന്നു ലഭിച്ച തൈമൂര്‍ പാവ എന്ന കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു. തുടര്‍ന്ന് ബോളിവുഡ് ആരാധകരടക്കം ചിത്രം ഏറ്റെടുത്തു.