ചെളിയിൽ ബിജു മേനോനെ മലർത്തിയടിച്ച് പൃഥ്വിരാജ്- ‘അയ്യപ്പനും കോശിയും’ ക്ലൈമാക്സ് മേക്കിങ്ങ് വീഡിയോ

February 15, 2020

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പൃഥ്വിരാജ്- ബിജു മേനോൻ കൂട്ടുകെട്ടിലെത്തിയ ‘അയ്യപ്പനും കോശിയും’. രണ്ടുപേരുടെയും മത്സരിച്ചുള്ള അഭിനയമാണ് പ്രേക്ഷകർക്ക് സിനിമയിൽ കാണാൻ സാധിച്ചത്. ഇപ്പോൾ കാണികളെ ആവേശ കൊടുമുടിയിൽ എത്തിച്ച ‘അയ്യപ്പനും കോശിയും’ സിനിമയിൽ ക്ലൈമാക്സ് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ബിജു മേനോനെ ചെളിയിൽ മലർത്തിയടിക്കുകയാണ് പൃഥ്വിരാജ്. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് രഞ്ജിത് എത്തുന്നത്.

Behind the scenes of #AyyappanumKoshiyum! 😉✌🏼#Action 🔥🤩

Posted by Poffactio on Thursday, 13 February 2020

Read More:‘ഇവളെക്കണ്ടാ കാറ്റും ഇഷ്ടം കൂടി’; ഹൃദ്യം ഈ ഗാനം

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി -ബിജു മേനോന്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.