ചൂട് കൂടുന്നു; ആരോഗ്യകാര്യത്തിൽ എടുക്കാം കൂടുതൽ കരുതൽ

അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിച്ചു വരുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അന്തരീക്ഷതാപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തിൽ വേണം കൂടുതൽ കരുതൽ.

ചൂട് കൂടുന്നതിനനുസരിച്ച് അസുഖങ്ങളും വർധിച്ചുവരികയാണ്. ഈ ദിവസങ്ങളിൽ ഏറ്റവും അധികമായി ചെയ്യേണ്ടത് വെള്ളം കുടിക്കുക എന്നതുതന്നെയാണ്. ഈ കാലാവസ്ഥയിൽ ഉണ്ടാകുന്ന ഒട്ടു മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരം വെള്ളം  ധാരാളമായി കുടിക്കുക എന്നതുതന്നെയാണ്. ഈ ദിവസങ്ങളിൽ ശരീരം കൂടുതലായി വിയർക്കുന്നതിനാൽ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് നാലിരട്ടി അധികം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്.

അതേസമയം ചൂടുള്ള ദിവസങ്ങളിൽ  ചായക്കും കാപ്പിക്കും പകരം കൂടുതലും പഴച്ചാറുകൾ അഥവാ ജ്യൂസുകൾ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രത്യേകിച്ച് ഈ ദിവസം കുടിക്കാൻ ഏറ്റവും ബെസ്റ്റ് സംഭാരമാണ്. അതുപോലെ കരിക്കിൻ വെള്ളവും ശരീരത്തിനും മനസ്സിനും വളരെ അത്യുത്തമമാണ്. ആന്റീ ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയ പാനീയമാണ് കരിക്കിന്‍ ജ്യൂസ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാതുക്കളാല്‍ സമ്പന്നമാണ് കരിക്കിന്‍ വെള്ളം.

Read also:  ‘ഒരു മില്യണ്‍ കാഴ്ചക്കാരെ നേടുന്നതിനേക്കാളേറെ സന്തോഷവും വിലയുമാണ് ഈ വാക്കുകള്‍ നൽകുന്നത്’- പൃഥ്വിരാജിന്റെ സന്ദേശം പങ്കുവെച്ച് ‘ഫോറൻസിക്’ സംവിധായകൻ

ഈ ദിവസങ്ങളിൽ ഏറ്റവും ലഭ്യമാകുന്ന മറ്റൊരു പാനീയമാണ് തണ്ണിമത്തൻ ജ്യൂസ്. തണ്ണിമത്തനും ചൂടില്‍ നിന്നും രക്ഷ നേടാന്‍ സഹായകരമാണ്. ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട് തണ്ണിമത്തനിൽ. കനത്ത ചൂടുമൂലം നേരിടേണ്ടി വരുന്ന ക്ഷീണത്തിനു ഒരു പരിധി വരെ പരിഹാരം നല്‍കാന്‍ ഈ പാനിയത്തിനും സാധിക്കും. ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ലഭ്യമാകുന്ന തണ്ണിമത്തന്റെ ശുചിത്വം പക്ഷെ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം കഴിക്കുക.

പഴങ്ങളുടെ ജ്യൂസുകളും ഈ ദിവസങ്ങളിൽ കൂടുതലായും കഴിക്കാൻ ശ്രമിക്കണം. മദ്യം പോലുള്ള ലഹരി പദാർത്ഥങ്ങൾ ഈ ദിവസങ്ങളിൽ കഴിവതും ഒഴുവാക്കുന്നതാണ് നല്ലത്. കാരണം ഇത്തരം ലഹരി പദാർത്ഥങ്ങൾ ശരീരത്തിൽ ചൂട് വർധിപ്പിക്കും.