ഡാന്‍സിനിടെ വായുവില്‍ പറക്കുന്നത് കണ്ടിട്ടുണ്ടോ… കാഴ്ചക്കാരെ അതിശയിപ്പിച്ച് ഒരു ഡാന്‍സ് വീഡിയോ

February 12, 2020

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. സോഷ്യല്‍ മീഡിയ സജീവമായി തുടങ്ങിയതോടെ ലോകത്തെവിടെയുമുള്ള കാഴ്ചകളും വാര്‍ത്തകളും ഒരു ക്ലിക്കിന്റെ ദൂരത്തില്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. രസകരവും കൗതുകകരവുമായ പല വീഡിയോകള്‍ക്കും ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരും ഏറെയുണ്ട്. നിമിഷങ്ങള്‍ക്കൊണ്ടാണ് ഇത്തരം അമ്പരപ്പിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നതും.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെ ഒന്നാകെ അമ്പരപ്പിക്കുന്ന ഒരു ഡാന്‍സ് പെര്‍ഫോമെന്‍സ് വീഡിയോയാണ് കാഴ്ചക്കാര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. വേദിയില്‍ പറന്നുനടന്നാണ് ഇവരുടെ ഡാന്‍സ്. വിധികര്‍ത്താക്കള്‍ പോലും ആര്‍പ്പുവിളിച്ചു ഇവരുടെ പ്രകടനം കണ്ട്. അമേരിക്കാസ് ഗോട്ട് ടാലന്റ്: ദ് ചാമ്പ്യന്‍ 2 റിയാലിറ്റി ഷോ വേദിയിലാണ് ഈ അത്യുഗ്രന്‍ പ്രകടനം. ശ്വാസമടക്കിപ്പിടിച്ചാണ് കാണികള്‍ പോലും ഇവരുടെ അമ്പരപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമെന്‍സ് കണ്ടത്.

Read more: ‘അങ്ങനെ അച്ഛന്‍ ആദ്യമായി എനിക്കൊരു മെസേജ് അയച്ചു’; മക്കളുടെ സിനിമ ശ്രദ്ധ നേടുമ്പോള്‍ അച്ഛന്‍മാരുടെ പ്രതികരണങ്ങള്‍ അറിയാം

മുംബൈയില്‍ നിന്നുള്ള നര്‍ത്തകരാണ് അതിശയിപ്പിക്കുന്ന ഈ നൃത്തപ്രകടനത്തിന് പിന്നില്‍. രജനികാന്ത് പ്രധാന കഥാപാത്രമായെത്തിയ ‘പേട്ട’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഈ മനോഹര നൃത്തം. നിരവധിപ്പേര്‍ ഇവരുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഈ പ്രകടനത്തിലൂടെ അമേരിക്കാസ് ഗോട്ട് ടാലന്റ്: ദ് ചാമ്പ്യന്‍ 2 റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയിലും ഇവരെത്തി.