അനന്തരം: സുമനസ്സുകളുടെ കാരുണ്യം കാത്ത് അരുണ്‍ കൃഷ്ണന്‍

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

രോഗ കിടക്കയില്‍ ദുരിതമനുഭവിക്കുകയാണ് അരുണ്‍ കൃഷ്ണന്‍. തിരുവനന്തപുരം ജില്ലയിലെ വെമ്പായമാണ് അരുണിന്റെ സ്വദേശം. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു അപകടം അരുണിന്റെ സ്വപ്‌നങ്ങള്‍ക്ക് മേലെ കരിനിഴല്‍ വീഴ്ത്തി. കൂലിപ്പണി ചെയ്ത് ലഭിക്കുന്ന ചെറിയ തുക കൊണ്ടാണ് അമ്മ കുടുംബം പോറ്റുന്നത്. സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട് ഈ കുടുംബം.

Read more: വൈകല്യങ്ങളുടെ ലോകത്ത് നിന്നും കാൽ വിരലുകളിൽ മാന്ത്രികത ഒളിപ്പിച്ച് ഒരു കലാകാരൻ; വീഡിയോ

രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട് അരുണ്‍ കൃഷ്ണന്‍. എങ്കിലും രോഗാവസ്ഥ ഇദ്ദേഹത്തെ പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. തുടര്‍ചികിത്സയ്ക്ക് ഇനിയും പണം ഏറെ ആവശ്യമാണ്. സമൂഹത്തിലെ കരുണ വറ്റാത്ത സുമനസ്സുകളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഈ കുടുംബം.

BANK ACCOUNT DETAILS
NAME : FLOWERS FAMILY CHARITABLE SOCIETY
BANK : YES BANK
ACCOUNT NO : 055594600000336
IFSC CODE : YESB0000555
PHONE : 8111991234
MAIL ID : [email protected]