‘പ്രൊഡ്യൂസറോ അതോ എഡിറ്ററോ’; ദുരൂഹതനിറച്ച് ‘അയ്യപ്പനും കോശി’യിലെ രംഗം; വീഡിയോ

February 25, 2020

മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിലെ ഒരു രംഗം പുറത്തെത്തി. പോലീസ് സ്റ്റേഷനിലെ ഒരു രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. സസ്പെൻസ് നിറച്ചാണ് ഈ രംഗം അവസാനിപ്പിച്ചിരിക്കുന്നത്.

ആക്ഷനും ആവേശവും നിറച്ച സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് സച്ചിയാണ്. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി- ബിജു മേനോന്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.

സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് രഞ്ജിത് എത്തുന്നത്. അന്നാ രേഷ്മാ രാജന്‍, സിദ്ദിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

https://www.facebook.com/105470371026287/videos/1417712018411236/?v=1417712018411236&external_log_id=1f2dc4687df645dc92406fdb1d6b3bde&q=ayyapanum%20koshiyum%20song