ഡ്രൈവറില്ലാത്ത വാഹനങ്ങൾ; യാത്രയും സുരക്ഷിതം

February 4, 2020

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെയും സ്വപ്നമാണ് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ.. യാത്രകൾ എപ്പോഴും മനസിനും ശരീരത്തിനും ഒരുപോലെ ഉണർവ്വും സന്തോഷവും നൽകാറുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നതും വാഹന അപകടങ്ങളിലൂടെ ആണെന്നുള്ളതാണ് ഏറ്റവും വേദനാജനകം. അപകടങ്ങൾ കുറയ്ക്കുന്നതിനായി നിരവധി നിയമങ്ങളും സംവിധാനങ്ങളും കൊണ്ടുവരാറുണ്ടെങ്കിലും അപകടങ്ങൾക്ക് ഒരു കുറവും സംഭവിക്കുന്നില്ല എന്നതാണ് സത്യം.

നിരത്തുകളിൽ വർധിച്ചുവരുന്ന വാഹനങ്ങളാണ് ഒരു പരിധിവരെ അപകടങ്ങൾക്ക് കാരണമാകുന്നത്. അതുകൊണ്ടുതന്നെ യാത്രകൾക്ക് കൂടുതലും ബസുകളും മറ്റും ഉപയോഗിക്കുന്നതാണ് നല്ലത്. വാഹനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന വാതകങ്ങൾ അന്തരീക്ഷ മലീനീകരണത്തിനും കാരണമാകാറുണ്ട്.

ഇപ്പോഴിതാ നിരത്തുകളിൽ പുതിയ സംവിധാനങ്ങളുമായി എത്തുകയാണ് ദുബായ് ഗതാഗത വകുപ്പ്. ഡ്രൈവറില്ലാത്ത വാഹനങ്ങളാണ് ഗതാഗതവകുപ്പ് പരിചയപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തികം, ഇൻഷൂറൻസ്, നിയന്ത്രണം എന്നിവ അടങ്ങുന്ന നിയമങ്ങളും ഗതാഗത വകുപ്പ് പുറത്തിറക്കി. അടുത്തുതന്നെ ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം ദുബായ് റോഡുകളിൽ തുടങ്ങുമെന്നും ഗതാഗത വകുപ്പ് അറിയിക്കുന്നുണ്ട്.

അതേസമയം എല്ലാ ഡ്രൈവറില്ലാത്ത വാഹനങ്ങൾക്കും സമഗ്ര ഇൻഷൂറൻസ് പോളിസി ഉണ്ടായിരിക്കണം. ആർ ടി എ, പോലീസ്, ആംബുലൻസ് സേവനങ്ങൾ ലഭ്യമായിരിക്കണമെന്നും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതോടെ കുറഞ്ഞ ഗതാഗത ചെലവ്, അപകടങ്ങളിലെ കുറവ്, കുറഞ്ഞ അളവിലുള്ള മലിനീകരണം, സമയലാഭം എന്നിവ സാധ്യമാകും. ഈ വാഹനങ്ങളിൽ കയറി ലക്ഷ്യം രേഖപ്പെടുത്തിയാൽ വാഹനം അവിടെ എത്തിക്കും. ആദ്യ ഘട്ടത്തിലെ യാത്രയിൽ ഡ്രൈവർമാർ ഉണ്ടാകും. എന്നാൽ ഇത് 100 ശതമാനം കാര്യക്ഷമമാകും എന്നുറപ്പായാൽ പിന്നീട് ഡ്രൈവർമാർ ഇല്ലാതെയാവും യാത്രകൾ.

നിർബന്ധിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾ കൂടുതൽ സുരക്ഷതമാകുമെന്നാണ് വിലയിരുത്തൽ. സുരക്ഷ ഉറപ്പാക്കാൻ നൂതന സെൻസറുകളും കാമറകളും വാഹനങ്ങളിൽ ഉണ്ടാകും. 2030 ഓടെ ദുബായിലെ പൊതുവാഹങ്ങളിൽ 25 ശതമാനവും ഇത്തരം വാഹങ്ങൾ ആക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.