‘ബിലാലി’ൽ മമ്മൂട്ടിക്കൊപ്പം മംമ്തയും; അതിന്റെ ത്രില്ലിലാണ് താനെന്ന് നടി

February 26, 2020

മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മംമ്തയെ സംബന്ധിച്ച് ഗംഭീര വർഷമാണ് 2020 എന്ന് പറയാം. കാരണം ഒട്ടേറെ ചിത്രങ്ങളാണ് ഈ വർഷം മംമ്തയെ തേടിയെത്തിയിരിക്കുന്നത്.

ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ‘ഫോറൻസിക്’ റിലീസിന് തയ്യാറെടുക്കുന്ന വേളയിൽ മറ്റൊരു സൂപ്പർ പ്രോജക്ടിന്റെ ഭാഗമാകുകയാണ് താനെന്നു വെളിപ്പെടുത്തുകയാണ് മംമ്ത.

പ്രേക്ഷകർ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ബിഗ് ബി’ എന്ന സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം. ബിലാൽ എന്ന പേരിൽ ചിത്രം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ സിനിമയുടെ ഭാഗമായി താനുമുണ്ടെന്നു വ്യക്തമാക്കുകയാണ് മംമ്‌ത. ‘ബിഗ് ബി’യിലും മംമ്ത അഭിനയിച്ചിരുന്നു.

Read More:ലോക ഇലവനെ നേരിടാൻ ഏഷ്യ ഇലവനിൽ ഇടം പിടിച്ച് 6 ഇന്ത്യൻ താരങ്ങൾ

ചിത്രത്തിന്റെ ഭാഗമാകുന്ന ത്രില്ലിലാണെന്നും മംമ്ത വ്യക്തമാക്കുന്നു. ‘ബിലാലി’ന് പുറമെ ജയസൂര്യക്കൊപ്പം ‘അപ്പോസ്തലൻ’, ഭദ്രൻ സംവിധാനം ചെയ്യുന്ന ‘ജൂതൻ’, മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം പറയുന്ന ‘രാമസേതു’വിൽ അദ്ദേഹത്തിന്റെ ഭാര്യ വേഷം തുടങ്ങി ഒട്ടേറെ പ്രതീക്ഷയുണർത്തുന്ന വേഷങ്ങളാണ് മംമ്തയ്ക്ക് 2020ൽ കയ്യിലുള്ളത്.