ടിക് ടോക്കില്‍ താരമാണ്, ‘കോശി’യുടെ മകളായെത്തിയ ഈ താരപുത്രി ചില്ലറക്കാരിയല്ല

March 18, 2020

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയതും.

ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. എന്നാല്‍ ഇപ്പോഴിതാ കോശിയുടെ മകളായെത്തിയ താരപുത്രിയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. നടന്‍ ഷാജു ശ്രീധറിന്റെ മകള്‍ ജാനി (നീലാഞ്ജന)യാണ് കോശിയുടെ മകളായെത്തിയത്. ഷാജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ടിക് ടോക് വീഡിയോയിലെ താരമാണ് നാലാം ക്ലാസുകാരിയായ ജാനി.

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവയ്ക്കുന്നതും. സച്ചി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ഇങ്ങനെയാണ് കൈ കഴുകേണ്ടത്… നഞ്ചമ്മയുടെ പാട്ടിന് ഡാന്‍സുമായി കേരളാ പൊലീസിന്‍റെ ബ്രേക്ക് ദ് ചെയിന്‍ പ്രചരണം: വീഡിയോ

മലയാള സിനിമയ്ക്ക് പൃഥ്വിരാജിനെ സമ്മാനിച്ച സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് രഞ്ജിത് എത്തുന്നത്. രഞ്ജിത് എഴുതി സംവിധാനം നിര്‍വഹിച്ച ‘നന്ദനം’ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ചലച്ചിത്രപ്രവേശനം. രഞ്ജിത്തിന്റെ കഥാപാത്രവും ചിത്രത്തില്‍ മികച്ചു നില്‍ക്കുന്നു.