‘അന്നൊക്കെ ഇങ്ങനെയാണ് ഭായ്..’; 30 വര്‍ഷം മുന്‍പുള്ള ചലച്ചിത്ര അവാര്‍ഡ് വീഡിയോ

March 17, 2020

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. അതുകൊണ്ടുതന്നെ രസകരവും കൗതുകം നിറഞ്ഞതുമായ പല കാഴ്ചകളും ഇക്കാലത്ത് സോഷ്യല്‍മീഡിയയില്‍ ഇടം നേടാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. അപൂര്‍വ്വമായ പല കാഴ്ചകളും അതിവേഗത്തിലാണ് സൈബര്‍ലോകത്ത് വൈറലാകുന്നത്.

ഇപ്പോഴിതാ ഒരു വീഡിയോ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടുന്നു. കുറച്ചേറെ പഴക്കമുണ്ട് ഈ വീഡിയോയ്ക്ക്. അതായത് ഒരു മുപ്പത് വര്‍ഷത്തെ പഴക്കം. 1991 ലെ ഒരു ചലച്ചിത്ര അവാര്‍ഡ് വീഡിയോ ആണ് ഇത്. ‘ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 1991’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

മലയാളത്തിലെ നിരവധി ചലച്ചിത്ര താരങ്ങള്‍ വീഡിയോയില്‍ ഇടം നേടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സിനിമാതരാങ്ങളുടെ രൂപവും ഭാവവുമൊക്കെയാണ് ഈ വീഡിയോയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതും. പുതിയ തലമുറ കണ്ടു ശീലിച്ച അവാര്‍ഡ് ഫംഗ്ഷനുകളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ വീഡിയോ.