ഗോവിന്ദ് വസന്തയുടെ ഈണത്തില്‍ സുന്ദരമായൊരു സ്‌നേഹഗാനം: വീഡിയോ

March 4, 2020

വെള്ളിത്തിരയില്‍ അവിസ്മരണീയ കഥാപാത്രങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരമാണ് ജ്യോതിക. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തെത്തി.

ഗോവിന്ദ് വസന്തയുടെ ഈണമാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. തമിഴ്‌നടന്‍ സൂര്യയുടെ സഹോദരി ബൃന്ദയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റേതാണ് ഗാനത്തിലെ വരികള്‍. പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

Read more: വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഭക്ഷണസാധനങ്ങള്‍ കവരുന്ന ‘ആനക്കള്ളന്മാര്‍’: വൈറല്‍ വീഡിയോ

നവാഗതനായ ജെ ജെ ഫെഡറിക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സൂര്യയാണ് ചിത്രത്തിന്റെ നിര്‍മാണം. ജ്യോതിക വക്കീല്‍ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ത്യാഗരാജന്‍, ഭാഗ്യരാജന്‍, ആര്‍ പാര്‍ത്ഥിപന്‍, പാണ്ഡ്യരാജന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. മാര്‍ച്ച് 27 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

നീണ്ട ഇടവേളയ്ക്ക് ശേഷം ’36 വയതനി’ലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് മടങ്ങി എത്തിയ ജ്യോതികയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.