‘ഈ ചിത്രത്തിൽ പ്രണവുണ്ട്, കണ്ടുപിടിക്കാമോ?’- ആരാധകരെ കുഴപ്പിച്ച് വിനീത് ശ്രീനിവാസൻ

March 8, 2020

പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ നിന്നും ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

‘ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ ഉണ്ട്, കണ്ടുപിടിക്കാമോ’ എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്. പക്ഷെ, ചിത്രത്തിൽ പ്രണവ് ഏതാണെന്ന് അത്ര വ്യക്തമല്ല. എന്നാൽ കൂട്ടത്തിൽ ഉള്ള ഓരോരുത്തരെയും സൂക്ഷ്മമായി നിരീക്ഷിച്ച് ആരാധകർ പ്രണവിനെ തിരയുന്നുണ്ട്.

‘ഹൃദയ’ത്തിന്റെ ഷൂട്ടിംഗ് കൊല്ലങ്കോടാണ് പുരോഗമിക്കുന്നത്. ‘മരക്കാർ, അറബിക്കടലിന്റെ സിംഹ’ത്തിനു ശേഷം പ്രണവ് മോഹൻലാലും കല്യാണിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്.

Read More:വനിതാ ദിനത്തിൽ സ്ത്രീകൾക്കായി സൗജന്യ പ്രദർശനം ഒരുക്കി ‘കപ്പേള’

2020 ഓണം റിലീസായാണ് ചിത്രം എത്തുക. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.