pranav mohanlal

‘കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടുദിവസം കൊണ്ട് ഞാൻ പഠിച്ചു’- ശ്രദ്ധ നേടി പ്രണവ് മോഹൻലാലിനെ കുറിച്ച് യുവാവ് പങ്കുവെച്ച കുറിപ്പ്

സിനിമകളേക്കാൾ യാത്രകളെ പ്രണയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ആദ്യ ചിത്രത്തിന്റെ റിലീസ് സമയത്ത് പ്രണവ് ഫോൺ പോലും കയ്യിൽ ഇല്ലാതെ ഹിമാലയൻ യാത്രയിലായിരുന്നു. താരപുത്രൻ എന്ന വിശേഷണം ഉപയോഗിക്കാത്ത, ലളിതമായ ജീവിതം നയിക്കുന്ന പ്രണവ് മോഹൻലാലിനെ കുറിച്ച് ആൽവിൻ ആന്റണി എന്ന യുവാവിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടിയ...

നിന്റെ വളർച്ചയിൽ അഭിമാനിക്കുന്ന അച്ഛൻ- പ്രണവിന് പിറന്നാൾ ആശംസിച്ച് മോഹൻലാൽ

മകൻ പ്രണവിന് ജന്മദിന ആശംസകൾ അറിയിച്ച് മോഹൻലാൽ. 'എന്റെ കുഞ്ഞു മകൻ ഇനിയും തീരെ കുഞ്ഞല്ല. നിനക്ക് പ്രായമാകുംതോറും നിന്റെ വളർച്ചയിൽ അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്'- പിറന്നാൾ ആശംസിച്ച് മോഹൻലാൽ കുറിക്കുന്നു. പ്രണവിനൊപ്പമുള്ള ചെറുപ്പകാല ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈയിലെ വീട്ടിലാണ് ഇത്തവണ പ്രണവ് കുടുംബത്തിനും, സുഹൃത്തുകൾക്കും ഒപ്പം ജന്മദിനം ആഘോഷമാക്കുന്നത്. രാവിലെ തന്നെ...

പ്രണവിന്റെ സിനിമാ ലൊക്കേഷനിൽ മോഹൻലാലിന്റേയും സുചിത്രയുടെയും സർപ്രൈസ് സന്ദർശനം- വീഡിയോ

യുവതാരങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന വ്യക്തിയാണ് നടൻ മോഹൻലാൽ. മകൻ പ്രണവ് സിനിമയിലേക്ക് എത്തിയപ്പോഴും പിന്തുണയുമായി മോഹൻലാൽ സജീവമായിരുന്നു. എന്നാൽ സിനിമയേക്കാൾ പ്രണവിന്റെ ഇഷ്ടങ്ങൾ പർവ്വതാരോഹണവും യാത്രകളുമാണെന്ന് മോഹൻലാൽ അംഗീകരിക്കുന്നുണ്ട്. ഏത് മേഖലയിലായാലും മകന് താങ്ങായി നിൽക്കുന്ന മോഹൻലാലിന് ഒപ്പം തന്നെ ഭാര്യ സുചിത്രയുമുണ്ട്. ഇപ്പോൾ 'ഹൃദയ'മെന്ന പ്രണവ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള...

‘അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ’ ലാലിന്റെ ആ വാക്ക് ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിറങ്ങി, ഹൃദയംതൊട്ട് കുറിപ്പ്

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം മനുഷ്യത്വം കൊണ്ടും സഹജീവി സ്നേഹം കൊണ്ടും സ്ഥാനം ഉറപ്പിക്കുന്ന നിരവധി താരങ്ങൾ ഉണ്ട്. മലയാള സിനിമ കണ്ടതിൽവെച്ച് എക്കാലത്തേയും വലിയ മനുഷ്യ സ്നേഹത്തിന്റെ മാതൃകാപുരുഷൻ പ്രേംനസീർ ആയിരുന്നുവെന്നാണ് സിനിമ താരങ്ങൾ ഒന്നടങ്കം അവകാശപ്പെടുന്നത്. ഇപ്പോഴിതാ പ്രണവ് മോഹൻലാലിലൂടെ മറ്റൊരു പ്രേം നസീറിനെ മലയാള സിനിമയ്ക്ക് ലഭിക്കുമെന്ന്...

സിനിമയിലെ മോഹന്‍ലാലിന്റെ ‘ആക്ഷന്‍’ പോലെ ജീവിതത്തില്‍ മകള്‍ വിസ്മയയുടെ ‘ആക്ഷന്‍’: വൈറല്‍ വീഡിയോ

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആക്ഷന്‍ രംഗങ്ങള്‍ ശ്രദ്ധ നേടുന്നു. തായ് ആയോധന കല പരിശീലിയ്ക്കുന്ന വിസ്മയുടെ വീഡിയോയാണ് ഇത്. സിനിമയില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തിയപ്പോഴും...

‘ഈ ചിത്രത്തിൽ പ്രണവുണ്ട്, കണ്ടുപിടിക്കാമോ?’- ആരാധകരെ കുഴപ്പിച്ച് വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് 'ഹൃദയം'. ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ നിന്നും ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. 'ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ ഉണ്ട്, കണ്ടുപിടിക്കാമോ' എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്. പക്ഷെ, ചിത്രത്തിൽ പ്രണവ് ഏതാണെന്ന് അത്ര വ്യക്തമല്ല. എന്നാൽ കൂട്ടത്തിൽ ഉള്ള ഓരോരുത്തരെയും...

പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ ചിത്രം ‘ഹൃദയം’ ഷൂട്ടിംഗ് ആരംഭിച്ചു

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് 'ഹൃദയം'. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊല്ലങ്കോട് ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. 'മരക്കാർ, അറബിക്കടലിന്റെ സിംഹ'ത്തിനു ശേഷം പ്രണവ് മോഹൻലാലും കല്യാണിയും ഒന്നിക്കുന്ന ചിത്രമാണ് 'ഹൃദയം'. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ...

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്റെ കഥയുമായി പ്രണവ്, ചിത്രം നിരാശപ്പെടുത്തില്ലെന്ന് സംവിധായകൻ, അക്ഷമരായി ആരാധകർ..

ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന അച്ഛന് പിന്നാലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി മകൻ പ്രണവ് മോഹൻലാൽ എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ‘ഇരുപത്തൊന്നാം നൂറ്റാണ്ട് നാളെ തിയേറ്ററുകളിൽ എത്തും. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന...

ആക്ഷൻ പറഞ്ഞ് അച്ഛൻ; ആടിത്തിമിർത്ത് കല്യാണിയും പ്രണവും

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ എത്തുന്നത് പ്രേക്ഷകരിൽ ആകാംഷ കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത് പ്രിയദർശന്റെ മകൾ കല്യാണിയാണ്. ഇരുവരുടെയും കോമ്പിനേഷൻ സീനുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ്...

ചരിത്രം ആവർത്തിക്കപ്പെടുന്നു; ഇരുപതാം നൂറ്റാണ്ടിലെ കൂട്ടുകെട്ട് ആവർത്തിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ട്…

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരാണ് മോഹൻലാലും സുരേഷ് ഗോപിയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചവ തന്നെയായിരുന്നു. അതിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ഇരുപതാം നൂറ്റാണ്ട്'. ചിത്രത്തിൽ നായകനായി എത്തിയ മോഹൻലാലിന്റെ വില്ലനായാണ് സുരേഷ് ഗോപി വേഷമിട്ടത്. ആ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കാൻ ഒരുങ്ങുകയാണ് വെള്ളിത്തിരയിൽ. പക്ഷെ ഇരുപതാം നൂറ്റാണ്ടിൽ തിളങ്ങിയത് മോഹൻലാലും സുരേഷ് ഗോപിയുമായിരുന്നെങ്കിൽ...

Latest News

പ്രിയതമയ്ക്ക് പ്രിയപ്പെട്ട പാട്ട് സമ്മാനിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്‍ രാജേഷ് ചേര്‍ത്തല: വീഡിയോ

രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...