ആ രംഗങ്ങൾ പിറന്നതിങ്ങനെ; ഷാരൂഖ് ചിത്രം ‘സീറോ’യുടെ വിഎഫ്എക്സ് ബ്രേക്ഡൗൺ വീഡിയോ കാണാം

March 10, 2020

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാൻ അഭിനയിച്ച ചിത്രമാണ് സീറോ. മൂന്നടി പൊക്കത്തിലുള്ള കഥാപാത്രമായ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. ബൗവാ സിംഗ് എന്ന കഥാപാത്രമായാണ് ഷാരൂഖ് ചിത്രത്തിൽ വേഷമിടുന്നത്. അതേസമയം ചിത്രത്തിന്റെ വിഎഫ്എക്സ് ബ്രേക്ഡൗണ്‍ വിഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ് അണിയറക്കാർ. സിനിമയിൽ 2325 വിഎഫ്എക്സ് ഷോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്.

ആനന്ദ് എല്‍ റായ് ആണ് സീറോയുടെ സംവിധാനം. ‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘സീറോ’. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ, മാധവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കത്രീനയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്.  ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.