കൊവിഡ്- 19: വീടുകൾ ഓഫീസായി മാറിയപ്പോൾ; ചിത്രങ്ങൾ

March 16, 2020

കൊറോണ വൈറസ് നിയന്ത്രണ വിധേയമല്ലാതായതോടെ മിക്ക നഗരങ്ങളിലേയും കമ്പനികൾ താത്കാലികമായി അടച്ചുപൂട്ടുകയാണ്. ജീവനക്കാരിൽ മിക്കവർക്കും വർക്ക് ഫ്രം ഹോമും നൽകിയിരിക്കുകയാണ് അധികൃതർ.

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്, ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അല്പം കൗതുകം നിറഞ്ഞ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. വീടുകൾ ഓഫീസുകളായി മാറിയപ്പോൾ എന്ന തലക്കെട്ടോടെയാണ് ഈ കൗതുക ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സ്റ്റുഡിയോ അപ്പാർട്ട്മെന്റ് ഓഫീസ് റൂമാക്കി മാറ്റിയവരെയും, അടുക്കള ഓഫീസാക്കി മാറ്റിയതിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.