രക്തസമ്മർദ്ദം ഉയരാതിരിക്കാൻ ശീലമാക്കാം ഈ ജ്യൂസുകൾ

April 2, 2020

സാധാരണക്കാരിൽ കൂടുതലായും കണ്ടുവരുന്ന ഒരു രോഗമാണ് ബ്ലഡ് പ്രഷർ അഥവാ രക്ത സമ്മർദ്ദം. രക്തസമ്മർദം കുറയ്ക്കാൻ ഏറ്റവും അത്യുത്തമമായ ഒന്നാണ് ബീറ്റ്‌റൂട്ട്. ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾസംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ഒന്നും രണ്ടുമല്ല നിരവധി ഗുണങ്ങളുണ്ട് പാഷൻ ഫ്രൂട്ടിന്. പ്രമേഹം, കാന്‍സര്‍, ബ്ലഡ് പ്രഷർ, ഉദര സംബന്ധമായ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനോടൊപ്പം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, എല്ലുകളുടെ ആരോഗ്യത്തിനും, നല്ല ഉറക്കം ലഭിക്കുന്നതിനും, ചർമ്മത്തിന്റെ ഭംഗിക്കും വരെ ഉത്തമമാണ് ഈ ഫലം. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ബയോഫ്ളേവനോയിഡുകൾ ആസ്തമ, വില്ലൻ ചുമ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നു. പാഷൻ ഫ്രൂട്ടിൽ ധാരാളമായി മഗ്നീഷ്യം, കാൽസ്യം, അയൺ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്, ഒപ്പം ഇവയുടെ തോടിന് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉണ്ട്.  ഇത് എല്ലിന്റെ ബലം വർധിപ്പിക്കാൻ സഹായകമാണ്.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനും ബെസ്റ്റാണ് മാതളനാരങ്ങ. വൈറ്റമിൻ സി , കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഈ പഴത്തിൽ കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഫലം കഴിക്കുന്നത് ശീലമാക്കിയാൽ  രോഗപ്രതിരോധ ശേഷി വർധിക്കും. രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, വൃക്ക രോഗങ്ങൾ, ഹൃദ് രോഗം, എന്നിവയ്‌ക്കെല്ലാം പരിഹാരമാണ് മാതളനാരങ്ങ. ശരീരത്തിൽ അടിയുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഇതിന് സാധിക്കും. ഹൃദയത്തിൽ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഹൃദയത്തിൽ ഉണ്ടാകുന്ന അണുബാധ അകറ്റാനും മാതള നാരങ്ങ കഴിക്കുന്നതിലൂടെ സാധ്യമാകും.

കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ ദഹനത്തെ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കാന്താരി കഴിക്കുന്നത് ശീലമാക്കാം. വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് കാന്താരി. കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും കാന്താരിയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾക്കും കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാന്താരിയ്ക്ക് സാധിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും, അമിതമായി വർധിക്കുന്ന ശരീരഭാരം കുറയ്ക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.