നായയെ പറ്റിക്കാന്‍ ചത്തതുപോലെ കിടന്നു, ഈ താറാവ് മികച്ച അഭിനേതാവ് എന്ന് സോഷ്യല്‍മീഡിയ: പഴയ ചിരി വീഡിയോ വീണ്ടും സജീവം

April 15, 2020

അഭിനയത്തിന്റെ കാര്യത്തില്‍ മനുഷ്യരേക്കാള്‍ കേമന്മാരാണ് മൃഗങ്ങളും പക്ഷികളുമൊക്കെ. ഇത് ശരിവയ്ക്കുന്ന രസകരമായ ചില വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മുന്‍പ് നഖം വെട്ടാനെത്തിയ ഉടമയില്‍ നിന്നും രക്ഷ നേടാന്‍ തലകറങ്ങി വീഴുന്നതായി അഭിനയിച്ച് ഒരു നായ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ വേഴാമ്പലിന് മുന്‍പില്‍ മരണം അഭിനയിച്ച കുഞ്ഞന്‍ കീരിയും സൈബര്‍ ലോകത്ത് ശ്രദ്ധ നേടി.

ഇപ്പോഴിതാ ഒരു താറാവിന്റെ അഭിനയമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു ഈ വീഡിയോ. എന്നാല്‍ ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ കഴിഞ്ഞ ദിവസം വീഡിയോ വീണ്ടും ട്വീറ്റ് ചെയ്തു. ഇതോടെ പഴയ വീഡിയോ വീണ്ടും പ്രചരിക്കാന്‍ തുടങ്ങി.

Read more: നയാഗ്രാ വെള്ളച്ചാട്ടത്തില്‍ വീണാല്‍ രക്ഷപ്പെടല്‍ സാധ്യമോ; ചരിത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയ സംഭവങ്ങള്‍

ഒരു നായയില്‍ നിന്നും രക്ഷപ്പെടാന്‍ ചത്തതുപോലെ അഭിനയിക്കുകയാണ് ഈ താറാവ്. ആദ്യ നോട്ടത്തില്‍ താറാവിന് ജീവന്‍ ഇല്ലെന്നേ തോന്നു. എന്നാല്‍ നായ സമീപത്തു നിന്നും മാറിക്കഴിയുമ്പോള്‍ താറാവ് കിടക്കുന്ന ഇടത്തുനിന്നും എഴുന്നേറ്റ് ഓടിപോകുന്നതും വീഡിയോയില്‍ കാണാം.

അതേസമയം കൊവിഡ് 19 മൂലം രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പഴയകാലത്തെ പല രസകരമായ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വീണ്ടും നിറയുന്നുണ്ട്.