ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ…; വൈറലായി നായയുടെ ഹൈജംപ് വീഡിയോ

April 17, 2020

സോഷ്യല്‍മീഡിയയില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു എന്താണ് സമൂഹമാധ്യമങ്ങള്‍ എന്നുപോലും അറിയില്ല. എങ്കിലും സൈബര്‍ലോകത്ത് വൈറലാകാറുണ്ട് ചില മൃഗങ്ങളും പക്ഷികളുമൊക്കെ. വേഴാമ്പലിന് മുന്‍പില്‍ ചത്തുതുപോലെ അഭിനയിച്ച് കുഞ്ഞന്‍ കീരിയും മാങ്ങ പറിക്കാന്‍ മതില്‍ ചാടിക്കടന്ന ആനയുമെല്ലാം അടിത്തിടെ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു.

ഇപ്പോഴിതാ ഒരു നായയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഉയരമുള്ള ഒരു വേലിക്കെട്ട് ചാടിക്കടക്കുകയാണ് ഈ നായ. വേയ്ല്‍സ് സ്വദേശിയായ ഹെലന്‍ ലോറ മുറെയുടെ ഈ നായ ലര്‍ചര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. മാല്‍ഡ്വിന്‍ എന്നാണ് നായയുടെ പേര്.

Read more: ‘സൂക്ഷിച്ചു നോക്കണ്ട ഞാന്‍ തന്നെയാ…’; രസകരമായി പട്ടം പറത്തുന്ന കുരങ്ങന്‍: വൈറല്‍ വീഡിയോ

നാലടിയോളം ഉയരമുള്ള ഗേറ്റാണ് നായ ചാടി മറികടന്നത്. ഉടമയുടെ മറ്റ് വളര്‍ത്തുനായകളെയും വീഡിയോയില്‍ കാണാം. ‘എല്ലാം മറന്ന് മാല്‍ഡ്വിന്റെ മനസ്സ് ഹെലികോപ്റ്റര്‍ പോലെ ആയപ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് ഉടമ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.