മുഖം കൊണ്ട് അതിശയിപ്പിക്കുന്ന ഭാവപ്രകടനങ്ങള്‍: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ കലാപ്രകടനത്തിന് മുമ്പില്‍: വീഡിയോ

April 19, 2020

കലാകാരന്‍മാര്‍ക്ക് മുന്‍പില്‍ ഇക്കാലത്ത് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഒരു കലാകാരന്‍. പാട്ടും ഡാന്‍സും ഒന്നുമല്ല, തികച്ചും വ്യത്യസ്തമായ ഒരു പ്രകടനമാണ് ഈ കലാകാരന്റേത്. മുഖം കൊണ്ട് അതിശയിപ്പിക്കുന്ന ഭാവപ്രകടനങ്ങള്‍ വരുത്തുകയാണ് ഇദ്ദേഹം. പുരികവും ചുണ്ടും തൊണ്ടയും ഒക്കെ അനായാസമായി ചലിപ്പിച്ചുകൊണ്ട് ഇദ്ദേഹം ശ്രദ്ധ നേടുന്നു.

സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഈ കലാകാരന്റെ പ്രകടനം ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അപൂര്‍വ്വമായ ഈ കലാപ്രകടനത്തിന് നിറഞ്ഞ കൈയടി നല്‍കുകയാണ് സമൂഹമാധ്യമങ്ങള്‍. എന്നാല്‍ ഈ കലാകാരന്റെ പേരും മറ്റു വിവരങ്ങളും വ്യക്തമല്ല. എങ്കിലും ഇദ്ദേഹത്തിന്റെ കഴിവിനെ കാഴ്ചക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.