കട്ടപ്പയായി മോഹൻലാൽ, ബാഹുബലിയായി ഹൃതിക് റോഷൻ- നടക്കാതെ പോയ രാജമൗലിയുടെ കാസ്റ്റിംഗ്

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നാണ് ബാഹുബലി.രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മാത്രമല്ല ഓരോ കഥാപാത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ ചിത്രത്തിൽ അഭിനയിച്ച താരങ്ങൾക്ക് പകരം മറ്റു താരങ്ങളെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

പ്രഭാസ് പോലും പിന്നീടാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. ബഹുബലി രണ്ടാം ഭാഗത്തിന്റെ മൂന്നാം വാർഷികത്തിൽ ചില കൗതുകകരമായ വിശേഷങ്ങളാണ് ചിത്രത്തിനെ സംബന്ധിച്ച് പുറത്ത് വരുന്നത്.

ബാഹുബലിയായി ഹൃതിക് റോഷനെയും, ഭൽവാൽ ദേവനായി ജോൺ എബ്രഹാമിനെയുമാണ് രാജമൗലി ആദ്യം പരിഗണിച്ചത്. ഹിന്ദിയിൽ നിർമിച്ചശേഷം മറ്റു ഭാഷകളിൽ ചെയ്യാമെന്നായിരുന്നു രാജമൗലി തീരുമാനിച്ചത്. എന്നാൽ ഇവരുടെ ഡേറ്റ് ഒത്തുവരാതായതോടെ ആ സ്വപ്നം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ അവരെ സങ്കല്പിക്കാനാകാത്ത വിധമാണ് പ്രഭാസും റാണാ ദഗുബട്ടിയും ബാഹുബലിയിലെ കഥാപാത്രങ്ങൾ മനോഹരമാക്കിയിരിക്കുന്നത്.

മലയാളികളെ കൗതുകത്തിലാഴ്ത്തുന്ന മറ്റൊരു വിവരവും പുറത്തുവന്നിരിക്കുന്നു. മറ്റൊന്നുമല്ല, കട്ടപ്പയുടെ വേഷത്തിലേക്ക് മോഹൻലാലിനെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.