‘ബാഹുബലി’ താരം റാണയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

May 22, 2020
rana

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവനുമുള്ള സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് തെലുങ്ക് താരം റാണ ദഗുബാട്ടി. താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മഹീഖ ബജാജാണ് വധു. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. റാണ പങ്കുവെച്ച വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. മെയ് 12 നാണ് വിവാഹ വാർത്ത റാണ പുറത്തുവിട്ടത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു.

View this post on Instagram

And it’s official!! 💥💥💥💥

A post shared by Rana Daggubati (@ranadaggubati) on

ഹൈദരാബാദിൽ ഡ്യൂ ഡ്രോപ്‌ ഡിസൈൻ സ്റ്റുഡിയോ ഉടമയാണ് മഹീഖ. ഈ വർഷം അവ്യവസാനത്തോടെയായിരിക്കും വിവാഹം എന്നാണ് സൂചന.

View this post on Instagram

My happy place! 🥰🥰 @ranadaggubati

A post shared by miheeka (@miheeka) on

Story Highlights: Rana dagubatty engagement photos