പാട്ടുപോലെ ശ്രദ്ധ നേടി ഭാവഗായകന്‍റെ പുതിയ ലുക്കും- ചിത്രങ്ങള്‍

May 10, 2020
P Jayachandran new look goes viral

പി ജയചന്ദ്രന്‍; പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ സംഗീതം നിറയും. മലയാളികള്‍ക്ക് ഹൃദയത്തില്‍ നിന്നും അത്രപെട്ടെന്ന് പറിച്ചെറിയാന്‍ പറ്റുന്നതല്ല ജയചന്ദ്രന്‍ പാടുന്ന പാട്ടുകള്‍. അത്രമേല്‍ ഭാവാര്‍ദ്രമാണ് അദ്ദേഹത്തിന്റെ ആലാപനം. അതുകൊണ്ടുതന്നെയാണല്ലോ ഭാവഗായകന്‍ എന്ന് ആസ്വദകര്‍ പി ജയചന്ദ്രനെ വിശേഷിപ്പിക്കുന്നതും.

ഭാവഗായകന്റെ സുന്ദരമായ ആലാപനം പോലെ ശ്രദ്ധ നേടുകയാണ് അദ്ദേഹത്തിന്റെ പുതിയ ലുക്കും. പുതിയ ലുക്കിലുള്ള പി ജയചന്ദ്രന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ബോഡി ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ പ്രായത്തിലൊന്നും വലിയ കാര്യമില്ല എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഭാവഗായകന്‍ തന്റെ പുത്തന്‍ മേക്ക്ഓവറിലൂടെ.

Read more: ലോക്ക് ഡൗൺ കാലത്ത് ചുവരിൽ വർണ്ണവിസ്‌മയം തീർത്ത് ഒരു കലാകാരി; വീഡിയോ

മലയാളികള്‍ക്ക് നിരവധി സുന്ദരഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് പി ജയചന്ദ്രന്‍. ‘കളിത്തോഴന്‍’ എന്ന ചിത്രത്തിലെ “മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനുമാസ ചന്ദ്രിക വന്നു…” എന്ന പാട്ടു മുതല്‍ പരിചിതമാണ് ആ സ്വരമാധുര്യം. മികച്ച ഗായകനുള്ള ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഭാവഗായകന്റെ പാട്ടുകള്‍ ആസ്വാദകഹൃദയങ്ങളില്‍ എക്കാലത്തും ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നു.

Story Highlights: P Jayachandran new look goes viral