ഭീമന്‍ പരുന്തിന്റെ കണ്ണുചിമ്മല്‍ ഇങ്ങനെ: ശ്രദ്ധേയമായി അപൂര്‍വ്വ സ്ലോ മോഷന്‍ ദൃശ്യങ്ങള്‍

May 13, 2020
Viral slow-motion video

ഒരു പരുന്ത് എങ്ങനെയാണ് കണ്ണു ചുമ്മുക? നിസ്സാരമായ ചോദ്യമാണെങ്കിലും ഇതിനുള്ള ഉത്തരം തൊട്ടടുത്ത് കാണുമ്പോള്‍ ഒരല്പം കൗതുകം ഉണ്ടാകും. ഇത്തരത്തിലുള്ള വീഡിയോ ശ്രദ്ധ നേടുകയാണ് സോഷ്യല്‍ മീഡിയയില്‍. ഒരു ഭീമന്‍ പരുന്ത് കണ്ണു ചിമ്മുന്നതിന്റെ സ്ലോ മോഷന്‍ വീഡിയോ.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ആണ് അപൂര്‍വ്വമായ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. മനുഷ്യന്റെ കണ്ണു ചിമ്മലിനോട് സാമ്യമുണ്ട് പരുന്തിന്റെ കണ്ണു ചിമ്മലിനും. ഇത് വ്യക്തമാക്കുന്നതാണ് സ്ലോമോഷന്‍ വീഡിയോയും.

പരുന്തിന്റെ കണ്ണില്‍ മനുഷ്യന്റെ കണ്‍പോളകള്‍ക്ക് സമാനമായ ഒരു ശ്ലേഷ്മപാളിയുണ്ട്. ഇത് കണ്ണിന്റെ ഒരു സൈഡില്‍ നിന്നും മറ്റൊരു സൈഡിലോയ്ക്ക് സ്ലൈഡ് ചെയ്യുന്നു. ഇങ്ങനെയാണ് പരുന്ത് കണ്ണു ചിമ്മുക. അതേസമയം പരുന്തിന്റെ കണ്ണിലെ പൊടിയും അഴുക്കുകളുമൊക്കെ തുടച്ചുമാറ്റുന്നത് ഈ കണ്ണുചിമ്മലിലൂടെയാണ്.

Read more: തോളത്തിരുന്ന് പാട്ടും കുശലാന്വേഷണവും പിന്നെ ഒരു മുത്തവും: സോഷ്യല്‍മീഡിയയില്‍ താരമായി മൈന പക്ഷി

അസിപ്രിഡോ എന്ന ഗണത്തില്‍ പെടുന്നവയാണ് പരുന്ത്. ഭൂമിയില്‍ ഏകദേശം അറുപതില്‍ പരം പരുന്ത് ഇനങ്ങള്‍ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലാണ് പരുന്തിന്റെ സ്ഥാനം. 2019-ല്‍ ഗാവിന്‍ ഫ്രീ പകര്‍ത്തിയതാണ് പരുന്ത് കണ്ണു ചിമ്മുന്നതിന്റെ ഈ സ്ലോ മോഷന്‍ വീഡിയോ.

Story Highlights: Viral slow-motion video shows how an eagle blinks its eyes