എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; 26 ന് തന്നെ തുടങ്ങും

May 20, 2020
exam

സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിയ പരീക്ഷകൾ മെയ് 26 മുതൽ തന്നെ ആരംഭിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് 26 മുതല്‍ 30 വരെ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാൽ അവര്‍ക്ക് പിന്നീട് വരുന്ന സേ പരീക്ഷയില്‍ റഗുലര്‍ ആയി പരീക്ഷ എഴുതാന്‍ സാധിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Story Highlights: sslc exam starts from may 26