പാട്ടു പഠിക്കുന്ന അദിതിയെ സ്നേഹിച്ചും കുറുമ്പുകാട്ടിയും അനന്യ- ശ്രദ്ധേയമായി കുരുന്ന് ഗായകരുടെ കുട്ടിക്കാല വീഡിയോ

May 20, 2020

ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. പരിപാടിയിലെ എല്ലാ കുരുന്നു ഗായകരെയും പ്രേക്ഷകർ സ്വന്തം കുട്ടികളെയെന്ന പോലെയാണ് സ്നേഹിക്കുന്നത്. അവരുടെ കുറുമ്പും കുസൃതിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. പാട്ടും കൊഞ്ചലുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ടോപ് സിംഗർ ഗായകരാണ് സഹോദരിമാരായ അദിതിയും അനന്യയും.

അദിതിയുടെയും അനന്യയുടെയും വിശേഷങ്ങൾക്കായി എപ്പിസോഡുകൾ മുടങ്ങാതെ കാണുന്ന ഒട്ടേറെ പ്രേക്ഷകരുണ്ട്. ഇപ്പോൾ ലോക്ക് ഡൗൺ ആയതോടെ വീടുകളിൽ തന്നെ കഴിയുന്ന അദിതിയുടേയും അനന്യയുടെയും ചെറുപ്പത്തിലേ രസകരമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

പാട്ടു പഠിക്കുന്ന അദിതിയെ സ്നേഹിക്കാൻ ചെന്ന് കുറുമ്പുകാട്ടുന്ന കുഞ്ഞ് അനന്യ ആണ് വീഡിയോയിൽ ഉള്ളത്. അനന്യ നടക്കാൻ തുടങ്ങിയ പ്രായമാണ്. നിലത്തിരുന്ന് പാട്ട് പഠിക്കുകയാണ് അദിതി. പാടുന്നതിനനുസരിച്ച് അദിതിയുടെ കഴുത്തിൽ കെട്ടിപ്പിടിക്കുകയാണ് അനന്യ. പാട്ട് നിർത്തുമ്പോൾ ചിരിയോടെ പതുങ്ങി നില്കും.സഹോദരിമാരുടെ സ്നേഹം നിറഞ്ഞ വീഡിയോ ആരാധകരെല്ലാം ഏറ്റെടുത്തു കഴിഞ്ഞു.

Read More:എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; 26 ന് തന്നെ തുടങ്ങും

അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന ടോപ് സിംഗർ ഇപ്പോൾ ലോക്ക് ഡൗൺ കാരണം ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. എങ്കിലും വീട്ടിലെ വിശേഷങ്ങളൊക്കെ ഫ്‌ളവേഴ്‌സ് ടി വി യുടെ ഫേസ്ബുക്ക് ലൈവിലൂടെ കുരുന്നു ഗായകർ പങ്കുവയ്ക്കാറുണ്ട്.

Story highlights- Adorable video of top singer fame aditi and ananya