‘ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്’; പാട്ടുപാടി അഹാനയും അനിയത്തികുട്ടിയും, വീഡിയോ

May 22, 2020
ahana

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അഹാന കൃഷ്ണകുമാർ. ലോക്ക് ഡൗൺ കാലത്ത് വിരസത മാറ്റാൻ സംഗീതവും നൃത്തവുമൊക്കെയായി എത്തുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ മലയാളികളുടെ ഇഷ്ടഗാനം പാടിക്കൊണ്ട് വീണ്ടും സമൂഹമാധ്യമങ്ങളിൽ താരമാകുകയാണ് അഹാന. ഉറുമി എന്ന ചിത്രത്തിലെ ‘ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്’ എന്ന ഗാനമാണ് അഹാന അനിയത്തി ഹൻസികയ്‌ക്കൊപ്പം പാടിയിരിക്കുന്നത്. പാട്ട് പ്രാക്റ്റീസ് ചെയ്തപ്പോൾ അനിയത്തി ഹൻസികയും കൂടെക്കൂടി എന്ന അടിക്കുറുപ്പോടെ അഹാന തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Read also: ‘ശോ, ഇതിപ്പോൾ എങ്ങനെയാ ഒന്ന് കെട്ടുന്നത്?’; മാസ്‌ക് ധരിക്കാൻ കഷ്ടപ്പെട്ട് ഒരു കുറുമ്പി- രസകരമായ വീഡിയോ

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാംപടി, ലൂക്ക തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനു പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം അഹാന മികവ് തെളിയിച്ചിട്ടുണ്ട്.

Story Highlights: Ahana krishnakumar song with youngest sister