പുല്ല് കൂട്ടിയിട്ട് മെത്തയുണ്ടാക്കി; പിന്നെ കുരങ്ങന്റെ മലക്കം മറിച്ചില്‍: വൈറല്‍ വീഡിയോ

May 4, 2020
monkey made grass bed

സമൂഹമാധ്യമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് വാദിക്കുന്നവരുണ്ടെങ്കില്‍ ആ ധാരണ തെറ്റാണെന്ന് പറയാം. സോഷ്യല്‍മീഡിയ എന്താണെന്ന് അറിയില്ലെങ്കിലും പലപ്പോഴും വൈറലാകാറുണ്ട് പക്ഷികളും മൃഗങ്ങളുമൊക്കെ. ചില നേരങ്ങളില്‍ മനുഷ്യരെപ്പോലും വെല്ലാറുണ്ട് പ്രായോഗിക ബുദ്ധിയുടെ കാര്യത്തില്‍ മൃഗങ്ങള്‍.

ദിവസങ്ങള്‍ക്ക് മുമ്പ് തൂക്കുപാലത്തിന്റെ കൈവരിയിലൂടെ സാഹിസികമായി നടക്കുന്ന ഒരു കുരങ്ങന്റെ ദൃശ്യങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ മറ്റൊരു കുരങ്ങന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പുല്ല് കൂട്ടിയിട്ട് ഒരു ബെഡിന് സമാനമായ പ്രതലമുണ്ടാക്കി അതിന് മുകളിലേയ്ക്ക് സ്വയം മറിഞ്ഞു വീഴുകയാണ് കുരങ്ങന്‍.

കുഞ്ഞുകുട്ടികള്‍ തുണിയും തലയിണയുമൊക്കെ കൂട്ടിയിട്ട് അതിലേയ്ക്ക് സ്വയം മറിഞ്ഞ് വീഴുന്നതു പോലെയാണ് കുരങ്ങന്റെ പ്രവൃത്തി. ഈ വിനോദം കുരങ്ങന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

പുല്‍മെത്തയിലേയ്ക്കുള്ള വീഴ്ച ആവര്‍ത്തിക്കുന്നുണ്ട് കുരങ്ങന്‍. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ ദൃശ്യങ്ങള്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ അപൂര്‍വ്വമായ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

Story Highlight: monkey made grass bed, social media viral