‘ആടുജീവിതം’; ജോർദാനിലെ ഷൂട്ടിംഗ് പൂർത്തിയായി- സന്തോഷ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

May 17, 2020

ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജോർദാനിൽ പ്രതിസന്ധിയിലാകുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കാനോ തിരികെ മടങ്ങാനോ സാധിക്കാതെ മരുഭൂമിയിൽ കുടുങ്ങിയ ‘ആടുജീവിതം’ ടീം, ജോർദാനിൽ ഇളവുകൾ ലഭിച്ചതോടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു.

ഇപ്പോൾ ജോർദാനിലെ ഷൂട്ടിംഗ് പൂർത്തിയായ സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ്. എല്ലാ താരങ്ങളെയും അണിയറപ്രവർത്തകരെയും ഉൾപ്പെടുത്തി മനോഹരമായൊരു ഏരിയൽ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ‘ആടുജീവിതം ഷെഡ്യുൾ പാക്കപ്പ്’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കേരളത്തിലെ ആദ്യ ഷെഡ്യുളുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് ജോർദാനിലേക്ക് അണിയറപ്രവർത്തകർ പോയത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടി നേഹ സക്‌സേന തുടങ്ങിയവരും പ്രതിസന്ധിയിലും ഷൂട്ടിംഗ് പൂർത്തിയാക്കിയതിൽ അഭിനന്ദനം അറിയിച്ചു.

Read More:ലോക്ക് ഡൗണിൽ പരീക്ഷിക്കാം, ഖുശ്ബുവിന്റെ പ്രകൃതിദത്ത സൗന്ദര്യക്കൂട്ട്- ആരാധകർക്കായി ചർമ സംരക്ഷണ രീതികൾ പങ്കുവെച്ച് നടി

ബ്ലെസ്സി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.

Story highlights-The shooting of Prithviraj starrer aadujeevitham has been wrapped up