സജീവമാകാനൊരുങ്ങി തമിഴ് സിനിമ ലോകം; ശ്രദ്ധനേടി വിജയ് സേതുപതി ചിത്രത്തിന്റെ ടീസർ

May 26, 2020
vijay

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സിനിമ മേഖല അടക്കം അടച്ചുപൂട്ടിയിരുന്നു. എന്നാൽ ചിത്രീകരണം പൂർത്തിയായ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമായി വീണ്ടും സജീവമാകുകയാണ് തമിഴ് സിനിമാ മേഖല.

വിജയ സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാപേ രണസിംഗമെന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സേതുപതിക്കൊപ്പം ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിരുമാണ്ടിയാണ്.

Read also: റോഡ് മുറിച്ചുകടക്കാന്‍ മുള്ളന്‍പന്നിയെ സഹായിക്കുന്ന കാക്ക: വൈറല്‍ വീഡിയോ

നെൽപ്പാടങ്ങൾ നികത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ എത്തുന്ന രാജ്യാന്തര കമ്പനിക്കെതിരെ പോരാടാൻ എത്തുന്ന യുവാവായാണ് ചിത്രത്തിൽ സേതുപതി എത്തുന്നത്. പൗരത്വ ഭേദഗതി ബില്ലും ചിത്രത്തിൽ ചർച്ചചെയ്യുന്നുണ്ട്.

Story Highlights: Vijay Sethupathi Ka Pae Ranasingam Official Teaser