സിനിമയിലെ മോഹന്‍ലാലിന്റെ ‘ആക്ഷന്‍’ പോലെ ജീവിതത്തില്‍ മകള്‍ വിസ്മയയുടെ ‘ആക്ഷന്‍’: വൈറല്‍ വീഡിയോ

May 6, 2020
Vismaya Mohanlal

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആക്ഷന്‍ രംഗങ്ങള്‍ ശ്രദ്ധ നേടുന്നു. തായ് ആയോധന കല പരിശീലിയ്ക്കുന്ന വിസ്മയുടെ വീഡിയോയാണ് ഇത്.

സിനിമയില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തിയപ്പോഴും ആക്ഷന്‍ രംഗങ്ങള്‍ മറന്നില്ല. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദി എന്ന ചിത്രത്തിലും ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. കൂടാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ പ്രണവിന്റെ സര്‍ഫിങ്ങും ശ്രദ്ധ നേടി.

Read more: മൂന്നാം വയസ്സില്‍ അനാഥനായി; ഒറ്റപ്പെടലിലും തളരാതെ സിനിമാ സ്വപ്നങ്ങള്‍ക്കായി പോരാട്ടം; പ്രചോദനമാണ് ഈ ജീവിതം

അച്ഛനെയും സഹോദരനെയുംപോലെ ആക്ഷന്‍ രംഗങ്ങള്‍ തനിക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. വെള്ളിത്തിരയില്‍ ഇല്ലെങ്കിലും എഴുത്തും വരയുമൊക്കെയായി വിസ്മയ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. തന്‍റെ കവിതകളും പെയിന്റിങുകളും നിറഞ്ഞ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പേരില്‍ വിസ്മയ ഒരു പുസ്തകവും ഒരുക്കുന്നുണ്ട്.

Story Highlight: Vismaya Mohanlal Practicing Thai boxing Viral Video

View this post on Instagram

💥🥊 @tony_lionheartmuaythai @fitkohthailand

A post shared by Maya Mohanlal (@mayamohanlal) on