ടച്ചിങ്‌സിനായി പുതിയ ആപ്പ്; കൂട്ടുകാരുടെ ‘ഗുലുമാലില്‍’ പെട്ട് സിനിമാ താരം റോണി: രസകരമായ വീഡിയോ

June 1, 2020

ഗുലുമാല്‍ എന്ന വാക്ക് മലയാളികള്‍ക്ക് അപരിചിതമല്ല. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞ ഗുലുമാല്‍ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലും നിറയുന്നു. ഗുലുമാല്‍ ഓണ്‍ലൈന്‍ എന്ന പേരില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത് രസകരമായ നിരവധി പ്രാങ്ക് വീഡിയോകളാണ്.

പ്രേക്ഷകര്‍ക്ക് സുപരിചിതനായ അനൂപ് പന്തളമാണ് ഗുലുമാല്‍ ഓണ്‍ലൈന്‍ എന്ന രസകരങ്ങളായ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ പിന്നില്‍. മലയാളത്തിലെതന്നെ ആദ്യത്തെ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ ഡിജിറ്റല്‍ വേര്‍ഷനാണ് ഗുലുമാല്‍ ഓണ്‍ലൈന്‍. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ഡോ. റോണിക്ക് കിട്ടിയ ഒരു ഗുലുമാല്‍ പണിയാണ് സമൂഹമാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത്.

ഏറെ രസകരമാണ് ഈ പ്രാങ്ക് വീഡിയോ. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിസാമും ചിത്രത്തിന്റെ എഡിറ്റര്‍ നൗഫലും അനൂപിനൊപ്പം ചേര്‍ന്നാണ് ഈ പ്രാങ്ക് വീഡിയോ ഒരുക്കിയത്.

ടച്ചിങ്‌സിനായി ടച്ചിങ്Q എന്നൊരു ആപ്ലിക്കേഷന്‍ തുടങ്ങുന്നുണ്ടെന്നും ഇതിനായി റോണി ആശംസകള്‍ നേരണം എന്നും ആവശ്യപ്പെട്ടുകൊണ്ട് അനൂപ് പന്തളം ഫോണ്‍ ചെയ്യുകയായിരുന്നു. ആനന്ദ് സുലൈമാന്‍ എന്ന് പരിചയപ്പെടുത്തിയാണ് താരത്തെ അനൂപ് ഫോണ്‍ ചെയ്തത്. ഇരുവര്‍ക്കുമിടയിലെ സംഭാഷണവും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു.

Story highlights: Amazing Prank On Actor Rony Gulumal Online