മെസ്സിയുടെ പിറന്നാൾ ദിനത്തിൽ ലോകം തിരഞ്ഞത് ആരതിനെ; കാരണം ഇതാണ്

June 26, 2020
Arath

ചരിത്രം പോലും വഴിമാറിയതാണ് മെസ്സി എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിനു മുമ്പില്‍. ഫുട്‌ബോള്‍ ചരിത്രത്തില്‍ അര്‍ജന്റീന ക്യാപ്റ്റൻ ലയണല്‍ മെസ്സി സ്വന്തമാക്കാത്ത റെക്കോര്‍ഡുകളും വിരളമാണ്. കഴിഞ്ഞ ദിവസം 33 ആം പിറന്നാൾ ആഘോഷിച്ച താരത്തിന് ലോകം മുഴുവൻ ആരാധകരുണ്ട്.

മെസ്സിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയ മുഴുവൻ താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയപ്പോൾ, ലോകം തിരഞ്ഞത് മറ്റൊരു കുട്ടിത്താരത്തെയാണ്. ആരത് ഹൊസൈനിയ എന്ന ആറു വയസുകാരനെ. ഇതിന് പിന്നിലെ കാരണം ഈ കുഞ്ഞുമിടുക്കന്റെ അത്ഭുത കിക്കുകൾ തന്നെയാണ്.

പ്രായത്തെ വെല്ലുന്ന ഫുട്ബോൾ കിക്കുകളാണ് ആരതിനെ മെസ്സിയുമായി അടുപ്പിക്കുന്നത്. ആറാം വയസിലെ സിക്‌സ് പാക്ക് ശരീരത്തിന്റെ പേരിൽ ഇൻസ്റ്റാഗ്രാമിൽ താരമായ ആരത് ഫുട്‍ബോൾ, ജിംനാസ്റ്റിക് എന്നിവയിലും മികവ് തെളിയിച്ചുകഴിഞ്ഞു.

Read also: വായനക്കാരെത്തേടി ആൽഫയും ബെറ്റോയും; ഇത് സഞ്ചരിക്കുന്ന വായനശാലയുടേയും ആത്മത്യാഗത്തിന്റെയും കഥ…

ലിവർപൂളിൽ സ്ഥിരതാമസമാക്കിയ ആരത് ഇറാനിയൻ സ്വദേശിയാണ്. ലിവർ പൂൾ എഫ് സിയിൽ ചേർന്ന് ഫുട്ബോൾ പരിശീലിക്കുന്നതിനായാണ് ആരതും കുടുംബവും ഇവിടെ താമസമാക്കിയത്. ഇപ്പോൾ പിതാവിന്റെ കീഴിലാണ് ആരത് ഫുട്ബോൾ പരിശീലിക്കുന്നത്.

നാല് മില്യണിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള ആരത്, ലോകത്തിലെ ഏറ്റവും ശക്തനായ ആറു വയസുകാരൻ എന്നാണ് അറിയപ്പെടുന്നത്.

Read also:പക്ഷിക്കുഞ്ഞിന് ഭക്ഷണം നൽകി അണ്ണാറക്കണ്ണന്മാർ; സ്നേഹം നിറച്ചൊരു ക്യൂട്ട് വീഡിയോ

ലയൺ മെസിയോട് ആരതിനെ ലോകം താരതമ്യപ്പെടുത്തിയാലും ലോക ഫുട്‍ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആരതിന്റെ ഇഷ്ടതാരം.

Story Highlights: Lionel Messi and Arat