‘സോറി അമ്മേ..’; ഈ കൊഞ്ചൽ നിറഞ്ഞ സോറിയിൽ ആരും മയങ്ങും- ഹൃദയം തൊട്ടൊരു വീഡിയോ

June 10, 2020

അമ്മയെ ഏറ്റവും അധികം ആശ്രയിക്കുന്ന സമയമാണ് കുട്ടിക്കാലം. ജീവിതത്തിന്റെ ആദ്യപാഠങ്ങളെല്ലാം മനുഷ്യൻ പഠിക്കുന്നത് അമ്മയിൽ നിന്നുമാണ്. അല്പം മുതിർന്ന് ലോകം കണ്ടുതുടങ്ങുമ്പോഴാണ് എല്ലാവരും സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. അതുവരെ അമ്മയുടെ ശരീരത്തിന്റെ ഭാഗം തന്നെയാണ് ഓരോ കുട്ടിയും. അതുകൊണ്ടുതന്നെ അമ്മയുടെ സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ മറ്റൊന്നും തിരിച്ചറിയാനാകാത്ത പ്രായത്തിലും കുഞ്ഞുങ്ങൾക്ക് മനസിലാകും.

അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ, തന്റെ കുറുമ്പ് അമ്മയ്‌ക്ക് വേദനയായി എന്ന് തോന്നിയപ്പോൾ സോറി പറയുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Read More: ഷൂട്ടിങ് പുനഃരാരംഭിച്ച് ഫ്‌ളവേഴ്‌സ് ടി വി

അമ്മയുടെ മുഖത്തേക്ക് നോക്കി സോറി അമ്മേ, സോറി എന്ന് കൊഞ്ചലോടെയും സങ്കടത്തോടെയും പറയുന്ന കുഞ്ഞ് ആരുടേയും മനസ് കീഴടക്കും. ഒരു വയസുകാരനായ ദക്ഷ് എന്ന കുട്ടിയാണ് അമ്മയോട് സോറി പറയുന്നത്. അമ്മയുടെയും മകന്റെയും ആത്മബന്ധം ഈ വീഡിയോയിൽ കാണാൻ സാധിക്കും.

Story highlights- baby apologizes to her mother adorable video