baby

ഊഞ്ഞാലിന് അരികെ സ്വയം ഒരു വീഴ്ച; ‘കുഞ്ഞാവ’യുടെ അഭിനയം വൈറല്‍: ചിരിവീഡിയോ

രസകരവും ചിരി നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ സമൂഹമാധ്യമങ്ങളുടെ ജനസ്വീകാര്യതയും വര്‍ധിച്ചു. അതുകൊണ്ടുതന്നെ വൈറല്‍ വിശേഷങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും കുഞ്ഞുങ്ങളുടെ വീഡിയോകളാണ് സൈബര്‍ ഇടങ്ങളില്‍ അതിവേഗം ശ്രദ്ധ നേടുന്നത്. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും കുസൃതിയും കൊഞ്ചലും കുരുന്നു ചിരിയുമെല്ലാം കാഴ്ചക്കാരുടെ മനം നിറയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നത്...

‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം’; കുഞ്ഞുമോളെ കെട്ടിപിടിച്ചുറങ്ങി പൂച്ചക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ

'ഉറങ്ങാൻ നീയെനിക്കരികിൽ വേണം ഉണരുമ്പോൾ എൻ കണിയാകേണം' മലയാളികൾ ഒരിക്കലെങ്കിലും ഏറ്റുപാടാതിരിക്കില്ല ഈ മനോഹര ഗാനം. ഈ ഗാനം പോലെ സുന്ദരമായൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാകുന്നത്. കുഞ്ഞുവാവയെ കെട്ടിപിടിച്ച് ഉറങ്ങുന്ന രണ്ട് പൂച്ചകുഞ്ഞുങ്ങളെയാണ് വീഡിയോയിൽ കാണുന്നത്. കുഞ്ഞുമോളുടെ അരികിലായി മോളെ ചേർത്ത് പിടിച്ചാണ് പൂച്ചകളും കിടക്കുന്നത്. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു പൂച്ച എഴുന്നേറ്റ്...

ഇത്രയും നല്ല ആസ്വാദകനെ വേറെ എവിടെ കിട്ടും..; അമ്മയുടെ പാട്ട് ആസ്വദിച്ച് കുഞ്ഞാവ, ക്യൂട്ട് വീഡിയോ

'ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അത് മതി' മലയാളികൾ ഏറ്റുപാടിയ ഈ പാട്ട് പോലെ തന്നെ മനോഹരമാണ് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരികൾ. പലപ്പോഴും കുഞ്ഞുമക്കളുടെ നിഷ്കളങ്കമായ ചിരി കാണാനായി നാം അവരെ കളിപ്പിക്കാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ താരാട്ട് പാട്ട് കേട്ട് ചിരിക്കുന്ന ഒരു കുഞ്ഞുവാവയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. കുഞ്ഞിനെ ഉറക്കനായി മടിയിലിരുത്തി...

‘സോറി അമ്മേ..’; ഈ കൊഞ്ചൽ നിറഞ്ഞ സോറിയിൽ ആരും മയങ്ങും- ഹൃദയം തൊട്ടൊരു വീഡിയോ

അമ്മയെ ഏറ്റവും അധികം ആശ്രയിക്കുന്ന സമയമാണ് കുട്ടിക്കാലം. ജീവിതത്തിന്റെ ആദ്യപാഠങ്ങളെല്ലാം മനുഷ്യൻ പഠിക്കുന്നത് അമ്മയിൽ നിന്നുമാണ്. അല്പം മുതിർന്ന് ലോകം കണ്ടുതുടങ്ങുമ്പോഴാണ് എല്ലാവരും സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. അതുവരെ അമ്മയുടെ ശരീരത്തിന്റെ ഭാഗം തന്നെയാണ് ഓരോ കുട്ടിയും. അതുകൊണ്ടുതന്നെ അമ്മയുടെ സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ മറ്റൊന്നും തിരിച്ചറിയാനാകാത്ത പ്രായത്തിലും കുഞ്ഞുങ്ങൾക്ക് മനസിലാകും. അമ്മയുടെ...

മേക്ക് ഓവർ നടത്തി ‘അമ്മ; എക്സ്പ്രഷൻ ഇട്ട് കുഞ്ഞാവയും; രസകരം ഈ വീഡിയോ

ലോക്ക് ഡൗണിൽ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുവാവയുടെ മുഖത്ത് കിടിലൻ മേക്ക് ഓവർ നടത്തിയ അമ്മയും കുഞ്ഞാവയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുഞ്ഞാവയുടെ പുരികത്തിലാണ് അമ്മ മേക്ക് ഓവർ നടത്തുന്നത്. പുരികം ഉയർത്തിയും വളച്ചുമൊക്കെ രസകരമായ നിരവധി സ്റ്റൈൽ 'അമ്മ പരീക്ഷിക്കുന്നുണ്ട്. യുഎസിലെ ഒറിഗണ്‍ സ്വദേശിയായ മോര്‍ഗനാണ് അഞ്ചുമാസം...

മുട്ടോളം മുടിയുമായി സൗബിന്റെ ഓർഹൻ; ഒന്നാം പിറന്നാൾ ആശംസിച്ച് താരങ്ങൾ

മാതൃദിനത്തിന് പുറമെ മകൻ ഒർഹാന്റെ പിറന്നാൾ ആഘോഷിക്കുകയാണ് നടൻ സൗബിൻ ഷാഹിർ. സൗബിൻ പോലെ തന്നെ ഒർഹാനും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ഒന്നാം പിറന്നാളിന് ഒർഹാന്റെ രസകരമായ ചിത്രങ്ങളാണ് സൗബിൻ പങ്കുവെച്ചിരിക്കുന്നത്. മുട്ടറ്റം നീളുന്ന മുടിയുമായിരിക്കുന്ന ഒർഹാന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. ജീവിതത്തിലെ അമൂല്യ സമ്മാനം എന്നാണ് ഒർഹാനെ സൗബിൻ വിശേഷിപ്പിച്ചിരിക്കുന്നത്. ...

‘ദുവയ്ക്ക് കൂട്ടായി ഒരാൾ കൂടി’; പുതിയ അതിഥിയെ വരവേറ്റ് ഷറഫുദ്ധീൻ

ഹാസ്യതാരമായും വില്ലനായുമൊക്കെ വന്ന് മലയാള സിനിമയിൽ തിരക്കുള്ള നടനായി മാറിയ താരമാണ് ഷറഫുദ്ധീൻ. ഏറ്റവും ഒടുവിലായി ‘അഞ്ചാം പാതിരാ’ എന്ന ചിത്രത്തിലാണ് ഷറഫുദ്ധീൻ വേഷമിട്ടത്. ചിത്രത്തിൽ വില്ലനായാണ് താരം പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. സമൂഹമാധ്യമത്തിലൂടെ താരം...

ഈ കുഞ്ഞിനെ കിട്ടുന്നവർ ഉപേക്ഷിക്കരുതേ…!! പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനൊപ്പം കത്തും

കോഴിക്കോട് പന്നിയങ്കരയിലെ ഇസ്‌ലാഹിയ പള്ളിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാർത്ത മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. കുഞ്ഞിന്റെ അരികിലായി വച്ചിരുന്ന കത്ത് വായിച്ചവരുടെ കണ്ണ് നിറഞ്ഞു. ഇന്ന് രാവിലെയാണ് ചുവന്ന പുതപ്പിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടത്. ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്. നിങ്ങൾ ഇതിനെ സ്വീകരിക്കണം. കുഞ്ഞിന് നിങ്ങൾക്ക് ഇഷ്ടമുള്ള പേരിടാം. അള്ളാഹു നിങ്ങൾക്ക് തന്ന കുഞ്ഞാണെന്ന് കരുതി നിങ്ങൾ ഇതിനെ...

ഒരു കയ്യിൽ കോഴിക്കുഞ്ഞ്, മറുകയ്യിൽ പത്ത് രൂപ; ഹൃദയം തൊട്ടൊരു കുഞ്ഞുബാലൻ…

'പിള്ള മനസ്സിൽ കള്ളമില്ലല്ലോ..?; സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുകയാണ് ഒരു  കുഞ്ഞുബാലൻ. തന്റെ കൈയ്യബദ്ധം കൊണ്ട് അപകടം സംഭവിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിൽ എത്തിയ ബാലനാണ് ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കയ്യിലുണ്ടായിരുന്ന പത്ത് രൂപയുമായി ആശുപത്രിയിൽ എത്തിയ കുട്ടിയുടെ ചിത്രവും കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ആരോ പങ്കുവെച്ചിരുന്നു.. മിസോറാമിലുള്ള സായ്‌രംഗ് എന്ന ഗ്രാമത്തിലെ  കുട്ടിയാണ്  കോഴിക്കുഞ്ഞിന്റെ ജീവൻ...

‘ഇതല്ല ഇതിനപ്പുറം ചാടികടന്നവളാണീ ഞാൻ’; വൈറലായി കുട്ടിക്കുറുമ്പിയുടെ ഡാൻസ്, വീഡിയോ കാണാം..

പല കലാകാരന്മാരെയും കണ്ടെത്തുന്ന വേദിയാണ് സോഷ്യൽ  മീഡിയ. ചിലപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെറുതെ പ്രചരിക്കപ്പെടുന്ന ചില വീഡിയോകളിലൂടെ വൈറലാകുന്നവരും നിരവധിയാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു കുട്ടിത്താരം. സ്റ്റേജിൽ പരുപാടി നടക്കുന്നതിനിടെ താഴെ കാണികൾക്കിടയിൽ നിന്ന് ഡാൻസ് ചെയ്യുന്ന കുട്ടികുറുമ്പിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പടരുന്നത്. പാട്ടിന്റെ താളത്തിനനുസരിച്ചാണ് കുട്ടി നൃത്തം ചെയ്യുന്നത്. വൈറലായ വീഡിയോ...

Latest News

ഹൃദയാരോഗ്യത്തിനും മാനസീകാരോഗ്യത്തിനും ബെസ്റ്റാണ് കരിക്കിൻ വെള്ളം

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിൻ വെള്ളത്തിന്റെ സ്ഥാനം. പലതരത്തിലുള്ള ഇളനീര്‍ വിഭവങ്ങളും ഇന്ന് സുലഭമാണ്. ചൂടുകാലത്ത് ഇളനീര് കുടിക്കുന്നത് ഉത്തമവും ഒപ്പം ആരോഗ്യകരവുമാണ്....