മനുഷ്യനെ അനുകരിച്ച് കുത്തിയിരിക്കുന്ന രസികൻ പൂച്ച- ചിരി വീഡിയോ

June 18, 2020

മൃഗങ്ങളുടെ പ്രവർത്തികൾ വളരെ രസകരമാണ്. മനുഷ്യനോട് ഇണങ്ങി ജീവിക്കുന്ന നായ, പൂച്ച തുടങ്ങിയ മൃഗങ്ങളാണ് പൊതുവേ രസകരങ്ങളായ നിമിഷങ്ങൾ സമ്മാനിക്കാറുള്ളത്. നിഷ്കളങ്കമായ അവയുടെ പെരുമാറ്റം പോലെ തന്നെ കൗതുകമുണർത്തുന്നതാണ്, അവ മനുഷ്യനെ അനുകരിക്കുന്നത്.

ഒരു പൂച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. മനുഷ്യനെ പോലെ കുത്തിയിരുന്നാണ് ഈ പൂച്ച ശ്രദ്ധ നേടുന്നത്. വളരെ സ്വസ്ഥമായി, അനായാസമായാണ് പൂച്ച ഇങ്ങനെ ഇരിക്കുന്നത്.

Read More: ആദ്യമായി സ്വന്തം മുഖം ഫോണിൽ കണ്ട അമ്മൂമ്മയുടെ സന്തോഷം- മനസ് നിറയ്ക്കുന്ന വീഡിയോ

മുൻപ് മനുഷ്യനെ പോലെ കാലുകൾ വൃത്തിയാക്കുന്ന നായയും ശ്രദ്ധ നേടിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ വളർത്തുമൃഗങ്ങൾ രസകരങ്ങളായ പ്രവർത്തികളിലൂടെ ശ്രദ്ധ നേടിയിരുന്നു.

story highlights-cat tries to be sit like a human