വാലില്‍ കുടുങ്ങിയ കയറുമായി കൂറ്റന്‍ തിമിംഗല സ്രാവ്; രക്ഷപ്പെടുത്താന്‍ മുങ്ങല്‍ വിദഗ്ധരുടെ പരിശ്രമം: അപൂര്‍വ വീഡിയോ

June 17, 2020
Divers try to free distressed whale shark caught in rope

അപൂര്‍വമായ ദൃശ്യങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു ദൃശ്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നതും. ആഴക്കടലില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വാലില്‍ കുടുങ്ങിയ നൈലോണ്‍ കയറില്‍ നിന്നും കൂറ്റന്‍ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന മുങ്ങല്‍ വിദഗ്ധരുടേതാണ് ഈ വീഡിയോ.

തായ്‌ലന്‍ഡിലെ കോ താവോ ദ്വീപില്‍ നിന്നുമാണ് അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കയറ് വാലില്‍ കുടുങ്ങിയ രീതിയില്‍ തിമിംഗല സ്രാവിനെ മുങ്ങല്‍ വിദഗ്ധര്‍ കാണുകയായിരുന്നു. പിന്നീട് സ്രാവിനെ രക്ഷിക്കാനായിരുന്നു അവരുടെ പരിശ്രമം.

ചെറിയ കത്തി ഉപയോഗിച്ച് പലതവണ കയറ് വാലില്‍ നിന്നും മുറിച്ചുമാറ്റാന്‍ മുങ്ങല്‍ വിദഗ്ധര്‍ ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല. ചെറിയ കത്തി ആയിരുന്നതുകൊണ്ടുതന്നെ കയറ് മുറിയ്ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മാത്രമല്ല സ്രാവ് ഒഴുകി നീന്തി മറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സ്രാവിന്റെ ദിശ മനസിലാക്കി മറ്റൊരു സംഘം സ്രാവിനെ രക്ഷപ്പെടുത്താനും കൂടുതല്‍ ശ്രമം നടത്തിയെന്നാണ് സൂചന.

കടലിലെ ഏറ്റവും വലിയ മത്സ്യങ്ങളില്‍ ഒന്നാണ് തിമിംഗല സ്രാവുകള്‍. 5.5-10 മീറ്റര്‍ നീളവും 20 ടണ്‍ ഭാരവും ഉണ്ടാവാറുണ്ട് ഇവയ്ക്ക്.

Story highlights: Divers try to free distressed whale shark caught in rope