സഫാരി ജീപ്പിനെ ഓടി തോല്‍പിച്ച് ജിറാഫ്; അതിശയിപ്പിക്കും ഈ ത്രില്ലര്‍ ദൃശ്യങ്ങള്‍

June 20, 2020
Ever seen giraffe chase a car viral video

അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതിവേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ വൈറലാകുന്നതും. ഇത്തരത്തിലുള്ള ഒരു കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററില്‍ നിറയുന്നത്.

ഒരു ജിറാഫിന്റെ കാലുകളുടെ ശക്തി എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. സാധാരണ ജിറാഫ് എന്നു കേള്‍ക്കുമ്പോള്‍ സൗമ്യനായ ഒരു മൃഗമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ എല്ലായിപ്പോഴും അങ്ങനെയല്ല. ഇതിന് ഇത്തമ ഉദാഹരണമാണ് സഫാരി ജീപ്പിനെ ഓടി തോല്‍പ്പിക്കുന്ന ഈ ജിറാഫിന്റെ വീഡിയോ.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുധ രാമനാണ് ട്വിറ്ററില്‍ ഈ ത്രില്ലര്‍ വീഡിയോ പങ്കുവെച്ചത്. ‘ഒരിക്കലും ഒരു ജിറാഫുമായി ആശയക്കുഴപ്പം സൃഷ്ടിക്കരുത്. അവയുടെ കാലുകള്‍ എത്ര ശക്തമാണെന്ന് തിരിച്ചറിയുക’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ നിരവധി പേര്‍ കണ്ടുകഴിഞ്ഞു.

അതിവേഗതത്തില്‍ പോകുന്ന സഫാരി ജീപ്പിനെ പിന്തുടരുകയാണ് ജിറാഫ്. 58 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോയുടെ ആരംഭത്തില്‍ ജിറാഫ് ജീപ്പിന് ഏറെ ദൂരം പിന്നിലാണ്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ജിറാഫ് അതിവേഗത്തില്‍ ഓടി വാഹനത്തിന് മുന്നിലെത്തി. മാത്രമല്ല യാത്രക്കാരെ അഭിമുഖീകരിക്കാന്‍ തിരിയുന്നതും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. അപകടം മുന്നില്‍ക്കണ്ട ഡ്രൈവര്‍ യാത്രക്കാരെ സുരക്ഷിതരാക്കാന്‍ വാഹനം പുറകിലേയ്ക്ക് എടുക്കുന്നതും വീഡിയോയില്‍ കാണാം.

Story highlights: Ever seen giraffe chase a car viral video