അകക്കണ്ണുകൊണ്ടൊരു കിടിലൻ സ്മാഷ്; പിന്തുണയുമായി കുടുംബം, ഹൃദയംതൊട്ടൊരു വീഡിയോ

June 23, 2020
blind man

ചില കാഴ്ചകൾ അങ്ങനെയാണ്… ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലും. ചില വിജയങ്ങളൊക്ക സ്വന്തമാക്കാൻ ആത്മവിശ്വാസവും ഇച്ഛാശക്തിയും മാത്രം മതിയെന്ന് പറഞ്ഞ് കേൾക്കാറില്ലേ..അത്തരത്തിൽ പ്രേക്ഷകഹൃദയം കവരുകയാണ് കാഴ്ചശക്തി ഇല്ലാത്ത ആളുടെ സ്മാഷിങ് വീഡിയോ.

ആദ്യ ശ്രമത്തിൽത്തന്നെ ഇയാൾ കൃത്യമായി ബോൾ ബാസ്കറ്റിൽ ഇടുന്നുണ്ട്. കുടുംബത്തിൻറെ നിറഞ്ഞ പിന്തുണയോടെയാണ് ഇദ്ദേഹം ബാസ്കറ്റ്ബോൾ കളിക്കുന്നത്. അദ്ദേഹത്തിന്റെ ബോൾ കൃത്യമായി ബാസ്‌ക്കറ്റിൽ വീഴുമ്പോൾ വലിയ ആഘോഷങ്ങളും ജയ് വിളികളുമാണ് ഉയരുന്നത്.

മുതിർന്ന ബാസ്‌ക്കറ്റ് ബോൾ പ്ലെയർ റെക്സ് ചാപ്മാൻ അദ്ദേഹത്തിന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.മികച്ച പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നതും. കുടുംബത്തിന്റെ പിന്തുണയും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും ഈസിയായി തരണംചെയ്യാൻ കഴിയുമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Story Highlights: family celebrating blind mans scores in basketball