മാസ്ക് അണിഞ്ഞ് പോത്തിന്റെ പുറത്തൊരു ഗംഭീര യാത്ര- രസികൻ കൊവിഡ് കാല കാഴ്ച

June 20, 2020

ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെങ്കിലും ആശങ്കയ്ക്കും പിരിമുറുക്കത്തിനുമൊക്കെ അയവ് വരുത്തി ചില രസകരമായ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. മാസ്കുമണിഞ്ഞ് പോത്തിന്റെ പുറത്ത് സവാരി നടത്തുന്ന രണ്ടു കുട്ടികളുടെ വീഡിയോ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്.

മഴ പെയ്തുതുടങ്ങുമ്പോൾ മാസ്‌കും മുഖത്തണിഞ്ഞ് പോത്തിന്റെ പുറത്ത് ഇരുന്ന് പോകുന്ന കുട്ടികളോട് വീഡിയോ പകർത്തിയ ആൾ എവിടെ പോകുന്നു എന്ന് തിരക്കുന്നുണ്ട്. വീട്ടിലേക്കാണെന്നാണ് കുട്ടികളുടെ മറുപടി.

Read More: ഹൗ ഈസ് ദി ജോഷ്; സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന് ഒരു കൊച്ചുപട്ടാളക്കാരി

രസകരമായ ഈ വീഡിയോക്ക് ധാരാളം ആളുകൾ കമന്റ്റ് ചെയ്തിട്ടുണ്ട്. പെട്രോളിനും ഡീസലിനുമൊക്കെ വില വർധിക്കുമ്പോൾ ഇതേ മാർഗമുള്ളൂ എന്നൊക്കെയാണ് കമന്റുകൾ.

Story highlights-funny buffalo ride video