ഇതൊക്കെ നിസാരം ; അറിവ് കൈകളിൽ കോരി തലയിലേക്ക് നിറയ്ക്കുന്ന കുറുമ്പൻ- ചിരി വീഡിയോ

June 6, 2020

കഷ്ടപ്പെട്ട് പഠിച്ചതാണ് ഞാൻ എന്ന ഡയലോഗ് പറയാത്ത ഒരാൾ പോലുണ്ടാകില്ല. കാരണം പഠിക്കുക എന്നത് എല്ലാവർക്കും പൊതുവെ വളരെ പ്രയാസമുള്ള കാര്യമാണ്. കാണാതെ പഠിക്കണം , അർത്ഥമറിഞ്ഞ് പഠിക്കണം അങ്ങനെ എന്തൊക്കെ ബുദ്ധിമുട്ടാണ്, അല്ലെ? എന്നാൽ അങ്ങനെ കഷ്ടപ്പെട്ട് പഠിക്കേണ്ട കാര്യമൊന്നുമില്ലെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ചൈനയിലെ ഒരു കുട്ടി.

പഠിക്കാൻ പൊതുവെ മടിയുള്ള കുട്ടികൾ പല മാർഗങ്ങളും എളുപ്പത്തിനായി കണ്ടെത്താറുണ്ട്. അങ്ങനെയൊരു കണ്ടുപിടിത്തമാണ് ചൈനയിൽ നിന്നുള്ള ഈ കുട്ടിയും കണ്ടെത്തിയത്. വെറുതെ പുസ്തകം തുറന്നുവെച്ച് അക്ഷരങ്ങളൊക്കെ തലയിലേക്ക് ആവാഹിക്കുകയാണ് കക്ഷി.

Read More:ഇസയ്ക്ക് കൂട്ടായി ഒരാൾക്കൂടി; സന്തോഷം പങ്കുവെച്ച് ടൊവിനോ തോമസ്

വളരെ രസകരമാണ് ഈ കാഴ്ച. പഠിക്കാൻ ഇത്രയെളുപ്പമുള്ള മാർഗം ഇതിനു മുൻപ് കണ്ടുപിടിച്ചിട്ടില്ല എന്നൊക്കെയാണ് ഈ വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ.

Story highlights-funny video of a lazy boy who found easy way to learn