ഇസയ്ക്ക് കൂട്ടായി ഒരാൾക്കൂടി; സന്തോഷം പങ്കുവെച്ച് ടൊവിനോ തോമസ്

June 6, 2020
ia

മലയാളികളുടെ ഇഷ്ടതാരം ടൊവിനോ തോമസിന് ആൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൊവിനോ തോമസ്- ലിഡിയ ദമ്പതികളുടെ മൂത്ത മകൾ ഇസയുടെ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

2014 ഒക്ടോബര്‍ 25 നാണ് ടൊവിനോ തോമസ് വിവാഹിതനായത്. പിന്നീട് വെള്ളിത്തിരയിൽ സജീവമായ താരം ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള യുവനായകൻമാരിൽ ഒരാളാണ്.

Read also: ‘അച്ഛന്റെ മുഖം കണ്ടേ ഞാൻ ഉറങ്ങൂ..’; ചാരത്ത് ചേർന്നുറങ്ങാൻ ശ്രമിക്കുന്ന കുഞ്ഞ്- സ്നേഹം നിറഞ്ഞ വീഡിയോ

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയും ലൂക്കയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്.