ഇതൊക്കെയാണ് ശരിക്കും സംഭവം; ആത്മവിശ്വാസം വിജയത്തിലെത്തിയ്ക്കും, കൈയടിനേടി ഒരു മിടുക്കി

June 26, 2020
Brick breaking

‘ചില വിജയങ്ങളൊക്കെ കാണുമ്പോൾ കണ്ണുനിറഞ്ഞുപോകും’ അത്തരത്തിൽ ഒരു കൊച്ചുമിടുക്കിയുടെ ആത്മവിശ്വാസത്തിന്റെയും വിജയത്തിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ആത്മവിശ്വാസവും കഠിനാധ്വാനവും ഒന്നുചേർന്നാൽ മികച്ച വിജയം നേടാം എന്ന് പറഞ്ഞുവയ്ക്കുകയാണ് ഈ വീഡിയോ. കരാട്ടെ ക്ലാസിൽവെച്ച് അധ്യാപകന്റെ നിർദ്ദേശങ്ങളോടെ ബ്രിക്ക് പൊട്ടിക്കാൻ ശ്രമിക്കുന്ന ഒരു മിടുക്കിയുടേതാണ് ദൃശ്യങ്ങൾ.

ആദ്യതവണ ശ്രമിക്കുമ്പോൾ കൈ വേദനിച്ച് പിന്നോട്ട് മാറുന്ന പെൺകുട്ടി പിന്നേയും പിന്നേയും ശ്രമിക്കുന്നതും അവസാനം വിജയത്തിൽ എത്തുന്നതുമാണ് വീഡിയോയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു.

Read also: മെസ്സിയുടെ പിറന്നാൾ ദിനത്തിൽ ലോകം തിരഞ്ഞത് ആരതിനെ; കാരണം ഇതാണ്

മികച്ച പിന്തുണയോടെയാണ് വീഡിയോ വൈറലാകുന്നത്. എത്ര പരാജയപ്പെട്ടാലും വീണ്ടും വീണ്ടും ശ്രമിച്ചാൽ വിജയിക്കും എന്ന തരത്തിൽ നിരവധി അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

Story Highlights: girl breaks bricks viral video