എല്ലാവര്‍ക്കും തുല്യ കഷ്ണം; കേക്ക് ഒരേ വലിപ്പത്തില്‍ മുറിക്കാന്‍ വേറിട്ട ആശയവുമായി യുവതി: വീഡിയോ ടിക് ടോക്കില്‍ ഹിറ്റ്‌

June 1, 2020
Hack to cut perfect cake slices is a hi

ടിക് ടോക്ക് ജനപ്രിയമായിട്ട് കാലം കുറച്ചേറയായി. രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകൊണ്ട് ടിക് ടോക്കില്‍ താരമാകുന്നവരും നിരവധിയാണ്. ഇത്തരം വീഡിയോകള്‍ക്കും കാഴ്ചക്കാര്‍ ഏറെ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിക് ടോക്കില്‍ വൈറലായിരിക്കുകയാണ് ഒരു വീഡിയോ. ഒരു കേക്ക് മുറിക്കുന്നതിന്റെ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ കണ്ടുകഴിഞ്ഞു.

സാധാരണ കേക്ക് മുറിക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യ കഷ്ണം കിട്ടണമെന്നില്ല. മിക്കപ്പോഴും ഓരോ കഷ്ണം കേക്കിനും ഓരോ വലിപ്പമാകും. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു യുവതി. പാത്രം പിടിക്കാന്‍ ഉപയോഗിക്കുന്ന കൊടില്‍ ഉപയോഗിച്ച് ആണ് യുവതി കേക്ക് മുറിച്ചിരിക്കുന്നത്.

എന്തായാലും ടിക് ടോക്കില്‍ വൈറലായിരിക്കുകയാണ് ഈ കേക്ക് മുറി. ‘തുല്യ കഷ്ണങ്ങളായി കേക്ക് മുറിയ്ക്കാന്‍ ഒരു എളുപ്പവഴി’ എന്ന തലക്കെട്ടോടെ നിരവധിപ്പേര്‍ വീഡിയോ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നു.

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.

@mimstercx

My mom is a beast ##fyp ##food ##lifehack ##creative

♬ original sound – janicecastro436

Story highlights: Hack to cut perfect cake slices is a hit