പ്രാണികളും ഉറുമ്പുകളും; ശല്യം ഒഴിവാക്കാൻ ചില എളുപ്പവഴികൾ

June 3, 2020
insect

‘എത്ര വൃത്തിയാക്കിയിട്ടാലും വീട് വൃത്തിയായി കിടക്കില്ല, നിറയെ പല്ലികളും പ്രാണികളുമാണ്..’ ഇങ്ങനെ പരാതി പറയുന്ന നിരവധി വീട്ടമ്മമാരെ കാണാറുണ്ട്. വീടുകളിൽ എല്ലായിടത്തും ഉറുമ്പാണ്, നിറയെ പല്ലികൾ ആണെന്നൊക്കെ പറഞ്ഞ് നിരവധി കെമിക്കലുകൾ വീടുകളിൽ വാങ്ങിക്കാറുണ്ട്. എന്നാൽ കടകളിൽ നിന്നും വാങ്ങിക്കുന്ന കെമിക്കലുകൾവലിയ രീതിയിൽ വിഷാംശം അടങ്ങിയവയാണ്. കുട്ടികളുള്ള വീടുകളിൽ വളരെ കരുതലോടെ മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളു.

ചെറു പ്രാണികൾ, പാറ്റ, ഉറുമ്പ്, പല്ലി തുടങ്ങിയവയൊക്കെ നശിപ്പിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ എന്തൊക്കെയെന്ന് നോക്കാം.

വെളുത്തുണ്ണി അല്പം വെള്ളം ചേർത്ത് അരച്ചെടുത്ത ശേഷം അരിച്ചെടുത്ത് പ്രാണികൾ ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്യുക. ഇത് പ്രാണികളെ ഒരുപരിധിവരെ ഇല്ലാതാക്കും. വിനാഗിരി, സവാള ചതച്ചത് എന്നിവയും ഇതുപോലെ അരച്ചെടുത്ത് പ്രാണികൾ ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്താൽ പ്രാണികൾ നശിക്കും.