‘ഒരു മുറയിൽ വന്ത് പാർത്തായ’; മനോഹരഗാനത്തിന് താളംകൊട്ടി വിസ്മയിപ്പിച്ച് കൊച്ചുമിടുക്കൻ, വീഡിയോ

June 15, 2020
abhishek

‘ഒരു മുറയിൽ വന്ത് പാർത്തായ’…മലയാളികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനം… മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഈ ഗാനം ഒരു തവണയെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാവില്ല..സംഗീത ആസ്വാദകരുടെ എക്കാലത്തെയും ഇഷ്ടഗാനത്തിന് മനോഹരമായി താളമിട്ട് സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് ഒരു കൊച്ചുകലാകാരൻ.

മലപ്പുറം ജില്ലയിലെ പാറശ്ശേരി സ്വദേശിയായ അഭിഷേക് എന്ന കിച്ചുവാണ് രണ്ട് കമ്പുകൾക്കൊണ്ട് ഈ പാട്ടിന് താളമിട്ടിരിക്കുന്നത്. കട്ടിലിൽ ഇരുന്ന് രണ്ടു കമ്പുകൾ കൊണ്ടാണ് ഈ കുഞ്ഞുമോൻ മനോഹരമായി പാട്ടിന് താളം പിടിയ്ക്കുന്നത്.

Read also: പഴയ ഗൾഫ് കാസറ്റിൽ മാത്രം അവശേഷിക്കുന്ന ‘മണിച്ചിത്രത്താഴി’ലെ രസകരമായ ഈ ഡിലീറ്റഡ് രംഗം കണ്ടിട്ടുള്ളവർ ചുരുക്കമാണ്- വീഡിയോ

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ഇത്ര ചെറുപ്പത്തിലെ കയ്യിലൊരു ചെണ്ടപോലുമില്ലാതെ ഇത്ര മനോഹരമായി താളമിടുന്ന കുഞ്ഞുമോന് അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളർന്നുവരുന്ന വലിയ കലാകാരനാണ് അഭിഷേക് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

Story Highlights: Little boy excellent performance with stick