ഇതാണ് തങ്കു പൂച്ച എഫക്ട്; സായി ടീച്ചറെ അനുകരിച്ച് കുഞ്ഞുമിടുക്കി; വൈറൽ വീഡിയോ

June 2, 2020
sai

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ ഒരൊറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയുടെ ഇഷ്ടതാരങ്ങളായി മാറിയിരിക്കുകയാണ് സായി ടീച്ചറും തങ്കു പൂച്ചയും മിട്ടു പൂച്ചയുമൊക്കെ. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി അതി മനോഹരമായി ക്ലാസെടുത്ത സായി ടീച്ചറെ അഭിനന്ദിച്ച് നിരവധിപ്പേർ എത്തുന്നുണ്ട്. എന്നാൽ ഈ ട്രോളുകൾക്കും അഭിനന്ദനങ്ങൾക്കുമപ്പുറം ഈ വീഡിയോ കുട്ടികളെ എത്രമാത്രം സ്വാധീനിച്ചു എന്ന് നോക്കാം.

സായി ടീച്ചറെ അനുകരിച്ച് കഥ പറഞ്ഞുതരുന്ന യു കെ ജി വിദ്യാർത്ഥിനി തൻമയ മാലതിയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്നത്. സായി ടീച്ചർ പറഞ്ഞുതന്ന കഥ കൃത്യമായി ഓർത്തെടുത്ത് അമ്മയ്ക്ക് പറഞ്ഞുകൊടുക്കുകയാണ് തൻമയ.

സായി ടീച്ചറുടെ ക്ലാസുകൾ കുട്ടികൾ എത്രമാത്രം ഏറ്റെടുത്തു എന്ന് പറയുകയാണ് ഈ വീഡിയോ. തൻമയയുടെ അമ്മ അനഘ വാസുദേവനാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ സ്വദേശിനിയാണ് സായി ശ്വേത എന്ന അദ്ധ്യാപിക. ഓണ്‍ലൈന്‍ ക്ലാസിലൂടെ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ് സായി ടീച്ചർ.

Story Highlights: Little girl acts as Sai teacher cute video