ഹിമപ്പുലിയെ തിരഞ്ഞ് സോഷ്യൽ മീഡിയ, വൈറലായി വീഡിയോ

June 18, 2020
snow leopard

കൗതുകത്തിനപ്പുറം ഒരല്പം ആകാംഷ കൂടിയുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ കാഴ്ച്ചക്കാർ കൂടുതലാണ്. പച്ചപ്പ് നിറഞ്ഞ ചിത്രത്തിൽ നിന്നും മാനിനൊപ്പം ഉള്ള മൃഗത്തെ കണ്ടെത്താനും, സിംഹത്തിനൊപ്പം ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത് എത്ര മൃഗങ്ങൾ എന്ന് കണ്ടെത്താനുമൊക്കെ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വലിയ കൗതുകം നേടിയിരുന്നു.

ഇപ്പോഴിതാ വീഡിയോയിൽ നിന്നും ഹിമപ്പുലിയെ കണ്ടെത്താൻ ആവശ്യപ്പെടുന്ന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Read also: സർവ രോഗങ്ങളെയും തോൽപ്പിക്കുന്ന സംഗീതവുമായി ആദിത്യ; വീഡിയോ പങ്കുവെച്ച് ജി വേണുഗോപാൽ

ഇന്ത്യൻ ഫോറസ്ററ് ഓഫീസർ പർവീൻ കസ്വാനാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ മലനിരകളിലൂടെ സഞ്ചരിക്കുന്ന ഹിമപ്പുലിയുടെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ വീഡിയോയിൽ നിന്നും ഹിമപ്പുലിയെ കണ്ടെത്താൻ സാധിക്കില്ല.

Story Highlights: spot the snow leopard in this viral video