‘സൂഫിയും സുജാതയും’; റിലീസ് അടുത്ത മാസം ആമസോണ്‍ പ്രൈമില്‍

June 13, 2020
Sufiyum Sujatayum

ജയസൂര്യയയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ലോക്ക് ഡൗണ്‍ പശ്ചാത്തതില്‍ തിയേറ്റര്‍ റിലീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ഡയറക്ട് ഓടിടി റിലീസിന് തയാറെടുക്കുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയും പുറത്തെത്തി. ജൂലൈ രണ്ടിനാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിയ്ക്കുക. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈം ഡയറക്ട് ഒടിടി റിലീസുകളുടെ പട്ടിക കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ബോളിവുഡ്, തമിഴ്, കന്നഡ സിനിമകള്‍ ഉണ്ടായിരുന്ന പട്ടികയില്‍ ഇടം നേടിയ ഏക മലയാള ചിത്രം കൂടിയാണ് സൂഫിയും സുജാതയും.

Read more: നൃത്തഭാവങ്ങളില്‍ ലയിച്ച് അഹാന കൃഷ്ണ ഒപ്പം സഹോദരി ഇഷാനിയും: വീഡിയോ

ജയസൂര്യയ്ക്ക് ഒപ്പം അദിതി റാവു ഹൈദരിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. നരണിപ്പുഴ ഷാനവാസാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

Story highlights: Sufiyum Sujatayum ott release date