‘കോവിലില്‍ പുലര്‍ വേളയില്‍…’; നടനഭാവങ്ങളില്‍ അതിശയിപ്പിച്ച് മുത്തശ്ശി

July 2, 2020
Mother of Biju Dhwani Tharang dance performance

‘ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍ തന്തിയില്‍…’ എത്ര കേട്ടാലും മതിവരാത്ത സുന്ദരഗാനം. വര്‍ഷങ്ങള്‍ക്ക് മുമ്പേ മനസ്സുകളില്‍ ചേക്കേറിയ ഈ ഗാനത്തിന് അതിഗംഭീരമായി നൃത്താവിഷ്‌കാരം ഒരുക്കുകയാണ് ഒരു മുത്തശ്ശി. ശ്യാമള എന്നാണ് ഈ മുത്തശ്ശിയുടെ പേര്. മുന്‍പും പല തവണ വ്യത്യസ്തമായ നൃത്താവിഷ്‌കാരത്തിലൂടെ ഈ മുത്തശ്ശി ശ്രദ്ധ നേടിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയുടെ മനം നിറയ്ക്കുകയാണ് നൃത്ത പ്രകടനത്തിലൂടെ മുത്തശ്ശിയമ്മ. അതിഗംഭീരമായ നൃത്തപ്രകടനമാണ് ഈ അമ്മ കാഴ്ചവയ്ക്കുന്നതും. പ്രശസ്ത കൊറിയോഗ്രാഫര്‍ ബിജു ധ്വനിതരംഗിന്റെ മാതാവാണ് ഇവര്‍. സൈബര്‍ലോകത്ത് ഇതിനോടകംതന്നെ ശ്രദ്ധനേടിക്കഴിഞ്ഞു ശ്യാമളാമ്മയുടെ ഈ നൃത്ത വീഡിയോ.

Read more: ‘മനസ്സ് നിറയ്ക്കുന്ന ആലിംഗനം’; വീരേന്ദ്ര സേവാഗ് പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് സൈബര്‍ ലോകം

മുഖത്ത് ഭാവങ്ങള്‍ വിരിയിച്ചുകൊണ്ടാണ് ഈ മുത്തശ്ശിയമ്മയുടെ നൃത്തം. ശ്രീരാഗമോ എന്ന ഗാനത്തിന്റെ കോവിലില്‍ പുലര്‍വേളയില്‍ എന്നു തുടങ്ങുന്ന കവര്‍ വേര്‍ഷനാണ് ശ്യാമളാമ്മയുടെ നൃത്തം. നിറഞ്ഞ പുഞ്ചിരി ശ്യാമളാമ്മയുടെ നൃത്തത്തെ കൂടുതല്‍ സുന്ദരമാക്കുന്നുണ്ട്. ഈ നൃത്തവീഡിയോ ഇതിനോടകംതന്നെ ഏറ്റെടുത്തവര്‍ നിരവധിയാണ്. കാഴ്ചക്കാരന്റെ നയനങ്ങള്‍ക്കൊപ്പം മനസ്സും നിറയ്ക്കുന്നു മുത്തശ്ശിയമ്മയുടെ ഈ മനോഹര നൃത്തം.

കലയ്ക്ക് പ്രായമില്ലല്ലോ. അതുകൊണ്ടുതന്നെ കലയെ ഹൃദയത്തോട് ചേര്‍ത്തു സ്‌നേഹിക്കുന്നവര്‍ പലപ്പോഴും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കാറുള്ളതും. കുരുന്നുകളും പ്രായമേറിയവരുമൊക്കെ മികവാര്‍ന്ന കലാവൈഭവം കൊണ്ട് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം കലാപ്രകടനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്.

Story highlights: Mother of Biju Dhwani Tharang dance performance