അകക്കണ്ണിന്റെ വെളിച്ചത്തില്‍ ആ പെണ്‍കുട്ടി കീബോര്‍ഡില്‍ സംഗീതം പൊഴിച്ചു, അതിമനോഹരമായി; അഭിനന്ദിച്ച് എആര്‍ റഹ്മാനും

July 3, 2020
Visually-impaired girl plays Cobra song goes viral

കണ്ണാണ് ശരീരത്തിന്റെ വിളക്ക് എന്ന് ആരാണു പഞ്ഞുവെച്ചത്. കണ്ണിനേക്കാള്‍ വെളിച്ചമുണ്ട് ചില മനസുകളുടെ പ്രകാശത്തിന്. ‘മധരം’ എന്ന അടിക്കുറിപ്പോടെ സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയും ഇത്തരത്തില് മനസ്സുകൊണ്ട് പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയുടേതാണ്. ഷഹാന നിരേന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സ് നിറയെ സംഗീതമാണ്. ആ സംഗീതത്തിന്റെ വെളിച്ചത്തിന് അതിജീവിക്കാനാകും എത്ര വലിയ ഇരുട്ടിനേയും.

കൈവിരലുകളില്‍ സംഗീതം നിറച്ച് കീബോര്‍ഡില്‍ വിസ്മയമൊരുക്കുകയാണ് ഈ മിടുക്കി. ചിയാന്‍ വിക്രം നായകനായെത്തുന്ന ‘കോബ്ര’ എന്ന ചിത്രത്തിലെ ‘തുമ്പി തുള്ളല്‍’ എന്ന ഗാനമാണ് കീബോര്‍ഡില്‍ ഷഹാന വായിച്ചത്. നിരവധിപ്പേര്‍ ഇതിനോടകംതന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകഴിഞ്ഞു. റഹ്മാന്‍ അടിക്കുറിപ്പായി നല്‍കിയ ‘മധുരം’ എന്ന വാക്കിനെ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ഈ മിടുക്കിയുടെ വീഡിയോ.

കണ്ണുകള്‍ക്ക് കാഴ്ചയില്ലെങ്കിലും ഷഹാനയുടെ കഴിവുകള്‍ ലോകം അഭിനന്ദിച്ചവയാണ്. കീബോര്‍ഡ് വായനയ്ക്ക് പുറമെ പാട്ട് പാടുന്നതിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. അതേസമയം ‘കോബ്ര’യിലെ ‘തുമ്പി തുള്ളല്‍’ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്.

Story highlights: Visually-impaired girl plays Cobra song goes viral